Webdunia - Bharat's app for daily news and videos

Install App

വിദ്യാര്‍ത്ഥിയെ വശീകരിച്ച് ലൈംഗിക ബന്ധത്തിലേപ്പെട്ടു; യുവ അധ്യാപിക അറസ്റ്റില്‍

വിദ്യാര്‍ത്ഥിയെ വശീകരിച്ച് ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട അധ്യാപിക പിടിയില്‍

Webdunia
ഞായര്‍, 3 ഡിസം‌ബര്‍ 2017 (15:04 IST)
പതിനാറുകാരനായ വിദ്യാര്‍ത്ഥിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട 28 കാരിയായ ടീച്ചര്‍ അറസ്റ്റില്‍. ന്യൂ ജേഴ്സി സംസ്ഥാനത്തെ പെന്നിംഗ്ടണിലുള്ള ഒരു സ്കൂളിലെ ഇംഗീഷ് ടീച്ചറായ അലിസിയ മരിയെ റെഡ്ഡി എന്ന യുവതിയെയാണ് കഴിഞ്ഞദിവസം പൊലീസ് അറസ്റ്റ് ചെയ്തത്.
 
2016 ഡിസംബറിലായിരുന്നു അലിസിയ വിദ്യാര്‍ത്ഥിയ്ക്ക് തന്റെ ഫോണ്‍ നമ്പര്‍ നല്‍കിയത്. തുടര്‍ന്ന് അവര്‍ അവനെ സ്നാപ് ചാറ്റില്‍ ആഡ് ചെയ്യുകയും ചെയ്തു. 2017 ഫെബ്രുവരിയില്‍ അധ്യാപിക“നിന്റെ കൈ എന്റെ മുകളില്‍ വേണം” എന്നുപറഞ്ഞ് ഒരു സന്ദേശം അയച്ചതായും വിദ്യാര്‍ത്ഥി പറഞ്ഞു.
 
അതിനുശേഷം, പെന്‍സില്‍വാനിയയിലെ സോള്‍ബറിയിലെ സുഹൃത്തിന്റെ വീട്ടില്‍ നിന്നും വിദ്യാര്‍ത്ഥിയേയും കൂട്ടി സമീപത്തെ പാര്‍ക്കിലെത്തിയ അധ്യാപിക അവിടെ വച്ച് വിദ്യാര്‍ത്ഥിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുകയായിരുന്നു. സംഭവം ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് സ്കൂള്‍ അധികൃതരാണ് കഴിഞ്ഞ നവംബര്‍ 20 ഇക്കാര്യം പൊലീസില്‍ റിപ്പോര്‍ട്ട് ചെയ്തത്
 
ബാള്‍ട്ടിമോര്‍ കൗണ്ടി പ്രത്യേക ദൗത്യ സംഘമാണ് അധ്യാപികയെ അറസ്റ്റ് ചെയ്തത്. ലൈംഗിക പീഡനം, വാര്‍ത്താവിനിമയ സംവിധാനങ്ങളുടെ കുറ്റകരമായ വിനിയോഗം, പ്രായപൂര്‍ത്തിയാകാത്ത കുട്ടിയുമായി നിയമവിരുദ്ധമായ ബന്ധം, പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ വഴിതെറ്റിക്കല്‍ എന്നിങ്ങനെയുള്ള കുറ്റങ്ങളാണ് അധ്യാപികയുടേ മേല്‍ ചുമത്തിയിരിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

വടിയെടുത്ത് സിപിഎമ്മും, ഒടുവിൽ പി വി അൻവറിനെ തള്ളി പരസ്യപ്രസ്താവന

ഇസ്രായേലി വ്യോമതാവളം ഇറാക്കില്‍ നിന്ന് ആക്രമിച്ച് ഹിസ്ബുള്ള

മഴ മുന്നറിയിപ്പ്: തിങ്കളാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

ബാലികയെ കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ കാമുകന്റെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമായി കുറച്ചു

അടുത്ത ലേഖനം