9 തവണ ശ്രമിച്ചു, ഒടുവിൽ പത്താം തവണ ശ്രമം ഫലം കണ്ടു; കുഞ്ഞിനെ കൊലപ്പെടുത്താൻ ജസീല നടത്തിയ ശ്രമങ്ങൾ ഇങ്ങനെ
ഓമനിക്കാൻ കിട്ടുമ്പോഴൊക്കെ കൊലപ്പെടുത്താൻ വഴി തേടും, കുഞ്ഞിനെ കൊന്നത് ഒറ്റയ്ക്കെന്ന് ജസീല
Publish Date: Thu, 25 Oct 2018 (11:19 IST)
Updated Date: Thu, 25 Oct 2018 (11:20 IST)
ഏഴ് മാസം പ്രായമുള്ള, തൊട്ടിലില്‍ കിടത്തിയിരുന്ന കുഞ്ഞിനെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കുട്ടിയുടെ പിതൃ സഹോദരന്റെ ഭാര്യ ജസീല(26)യെ പൊലീസ് അറസ്‌റ്റു ചെയ്‌ത വാർത്ത ഞെട്ടലോടെയാണ് പ്രദേശവാസികൾ കേട്ടത്. മുഹമ്മദലിയുടെയും ഷെമീനയുടെയും മകളായ ഫാത്തിമയെയാണ് കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.
കുട്ടിയെ തൊട്ടിലിൽ നിന്ന് എടുത്തു കൊണ്ടുപോയി കിണറ്റിൽ ഇട്ടതാണെന്ന് പ്രതി സമ്മതിച്ചതായി പൊലീസ് പറഞ്ഞു. കുഞ്ഞിനെ കൊലപ്പെടുത്തിയതിൽ മറ്റാർക്കും പങ്കില്ലെന്നും കൊലപാതകം ഒറ്റയ്ക്കാണ് നടത്തിയതെന്നും ജസീല പൊലീസിനോട് പറഞ്ഞു.
മൂന്നു മാസമായി കൊലപാതകത്തിനുള്ള അവസരം നോക്കുകയായിരുന്നു. ജസീല പൊലീസിനു നല്‍കിയ മൊഴിപ്രകാരം ഫാത്തിമ ജനിച്ചതു മുതല്‍ ഇല്ലാതാക്കാനുള്ള ശ്രമങ്ങള്‍ നടത്തിയിരുന്നു. കുഞ്ഞിനെ ലാളിക്കാനെല്ലാം കിട്ടുന്ന സമയം കൊലപ്പെടുത്താനുള്ള വഴിയായിരുന്നു ജസീല നോക്കിയിരുന്നത്.
ഉറങ്ങിക്കിടക്കുമ്പോള്‍ തലയണ അമര്‍ത്തി ശ്വാസം മുട്ടിച്ചു കൊലപ്പെടുത്താനായിരുന്നു ആദ്യ പദ്ധതി. പിന്നീട് കുളിപ്പിക്കുന്നതിനിടെ ബക്കറ്റിൽ മുക്കിക്കൊലപ്പെടുത്താൻ നോക്കി. എന്നാൽ, അപ്പോഴൊക്കെ കുട്ടിയുടെ മാതാവിന്റെ സാന്നിധ്യം ഉണ്ടായിരുന്നതിനാൽ അതിനൊന്നും കഴിഞ്ഞില്ല.
കുട്ടിയുടെ അമ്മയോടുള്ള എതിര്‍പ്പും വീട്ടില്‍ നേരിടേണ്ടി വന്ന അവഗണനയുമാണ് കൊലപാതകത്തിന് പിന്നെലെന്ന് പ്രതി കുറ്റസമ്മതം നടത്തി. കുഞ്ഞിനെ പാലുകൊടുത്ത് ഉറക്കിയ ശേഷം ഷെമീന കുളിക്കാന്‍ പോയ സമയത്താണ് ജസീല കൃത്യം നടത്തിയത്.