Webdunia - Bharat's app for daily news and videos

Install App

ഭാര്യയുടെ രഹസ്യക്കാരനെ കെട്ടിയിച്ച് മർദ്ദിച്ചത് 3 മണികൂർ; കൃത്യം നടത്തിയത് ജിബിന്റെ ‘രാത്രിയാത്ര‘ സമയം തിരിച്ചറിഞ്ഞ്

Webdunia
തിങ്കള്‍, 11 മാര്‍ച്ച് 2019 (16:07 IST)
കൊച്ചിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ യുവാവിന്റേത് അസൂത്രിത കൊലപാതകമെന്ന് പൊലീസ്. പ്രതി അസീസിന് ജിബിനോടുണ്ടായിരുന്ന പൂർവ വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ഭാര്യയുടെ രഹസ്യകാമുകനെ കൊലപ്പെടുത്താൻ നടത്തിയ ആസൂത്രിത നീക്കമായിരുന്നുവെന്ന് റിപ്പോർട്ടുകൾ.  
 
ജിബിനെ വീട്ടിലേക്ക് വിളിച്ചുവരുത്തിയ ശേഷം ക്രൂരമായി കൂട്ടം ചെർന്ന് മർദ്ദിക്കുകയായിരുന്നുവെന്ന് പൊലീസ് കണ്ടെത്തി. സംഭവത്തിൽ 4 പേർ കൂടി അറസ്റ്റിലായി. നേരത്തേ, ജിബിന്റെ രഹസ്യകാമുകിയുടെ ഭർത്താവ് അടക്കം 7 പേർ അറസ്റ്റിലായിരുന്നു. കേസിൽ ആകെ 14 പ്രതികളാണുള്ളത്.  
 
ഓലിക്കുഴിയിലെ യുവതിയുമായി കൊല്ലപ്പെട്ട ജിബിനുണ്ടായിരുന്ന രഹസ്യ അടുപ്പമാണ് കൊലപാതകത്തിലേക്ക് നയിച്ച കാരണം. യുവതിയുടെ ഭർത്താവ് വിദേശത്തായിരുന്ന സമയത്ത് ഈ വീട്ടിലെ സ്ഥിരം സന്ദർശകനായിരുന്നു ജിബിൻ. ഇത് കണ്ടെത്തിയ ഭർത്താവ് അസീസും കൂട്ടുകാരും ഇയാളെ ആക്രമിക്കാൻ പ്ലാനിട്ടു. അതിനായി ജിബിൻ രാത്രിയിൽ സ്ഥിരം വരുന്ന സമയം നോക്കിവെച്ച് ആ സമയത്ത് ആക്രമിക്കുകയായിരുന്നു.
 
രാത്രിയിൽ 12 മണിയോടെ അസീസിന്റെ വീട്ടിലെത്തിയ ജിബിനെ ഇവർ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു. വീട്ടിലെ ഗ്രില്ലിൽ കെട്ടിയിട്ട് രണ്ട് മണിക്കുറോളം നേരം ജിബിനെ ക്രൂരമായി മർദ്ദിച്ചു. വാരിയെല്ലുകൾ തകർന്ന നിലയിലായിരുന്നു ആന്തരിക രക്തസ്രാവമാണ് മരണകാരണം. 
 
ജിബിൻ മരണപ്പെട്ടു എന്ന് ഉറപ്പായതോടെ അപകടമരണം എന്ന് തോന്നിക്കുന്നതിനായി മൃതദേഹം റോഡിൽ കൊണ്ടുപോയ ശേഷം സ്കൂട്ടർ സമീപത്ത് മറിച്ചിടുകയായിരുന്നു. ശനിയാഴ്ച പുലർച്ചയോടെയാണ് ജിബിൻ ടി വർഗീസിനെ കൊച്ചിയിലെ റോഡരികിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പ്രാഥമിക പരിശോധനയിൽ തന്നെ സംഭവം കൊലപാതകമണെന്ന് പൊലീസ് വ്യക്തമായിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഒടുവില്‍ സമാധാനം തേടിയെത്തി, ഇന്ന് മുതല്‍ എന്റെ ശബ്ദം തിരെഞ്ഞെടുക്കുന്നു, പോസ്റ്റുമായി അനുപമ പരമേശ്വരന്‍, ഒരു ബ്രെയ്ക്കപ്പ് മണക്കുന്നുവെന്ന് സോഷ്യല്‍ മീഡിയ

29 രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന കൃത്രിമബുദ്ധിക്കായുള്ള ലോക സംഘടന ആരംഭിച്ച് ചൈന; ഇന്ത്യ ഇല്ല

ഇറാനിലുള്ള ഇന്ത്യക്കാര്‍ ഉടന്‍ രാജ്യം വിടണം; നിര്‍ദേശവുമായി ഇന്ത്യന്‍ എംബസി

എത്തനോള്‍ ഉടന്‍ ഇന്ത്യന്‍ അടുക്കളകളിലും എത്തും; രാജ്യത്തിന്റെ എത്തനോള്‍ ഉല്‍പാദന ശേഷി പ്രതിവര്‍ഷം 20 ബില്യണ്‍ ലിറ്റര്‍ കവിഞ്ഞു

വൈഭവിനെതിരെ എങ്ങനെ ബൗൾ ചെയ്യുമെന്ന് ചോദിച്ചില്ലെ, ആർച്ചറിന് അന്നെ മനസിലായി, പുറത്താക്കിയത് 2 തവണ !

എല്ലാം കാണുക

ഏറ്റവും പുതിയത്

ടിക്കറ്റിതര വരുമാനം വര്‍ദ്ധിപ്പിക്കണം; 500 ബസുകളില്‍ 32 ഇഞ്ച് ടിവി സ്ഥാപിക്കാനൊരുങ്ങി കെഎസ്ആര്‍ടിസി

ഭാര്യയ്ക്കും കുട്ടികള്‍ക്കും ചെലവിനുള്ള പണം നല്‍കാതിരിക്കുന്നത് സാമ്പത്തിക പീഡനമെന്ന് കേരള ഹൈക്കോടതി

പിഎം ശ്രീ പദ്ധതിയുമായി മുന്നോട്ട് പോകാന്‍ കേരളം; ധാരണാപത്രം പിന്‍വലിക്കാനാവില്ലെന്ന് യുഡിഎഫ്

ഈശ ഗ്രാമോത്സവം: ഡിവിഷണൽ മത്സരങ്ങൾ എറണാകുളത്ത് ഓഗസ്റ്റ് 15 ന്

പിഎം ശ്രീയിൽ തുടരാൻ യുഡിഎഫ് സർക്കാർ; മുൻ നിലപാട് വിഴുങ്ങി

അടുത്ത ലേഖനം
Show comments