Webdunia - Bharat's app for daily news and videos

Install App

യുവതിക്ക് ഭർത്താവിന്റെ വക സ്പെഷ്യൽ അത്താഴം, മനുഷ്യ മാംസം പാകം ചെയ്തത്, യുവാവ് അറസ്റ്റിൽ

Webdunia
ചൊവ്വ, 10 മാര്‍ച്ച് 2020 (18:18 IST)
ബിജ്‌നോര്‍: അത്താഴത്തിന് മനുഷ്യ മാംസം പാകം ചെയ്ത് ഭര്യക്ക് വിളമ്പിയ യുവാവ് അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ ബിജ്‌നോറിലാണ് ഞെട്ടിക്കുന്ന സംഭവം. യുവാവ് പാചകം ചെയ്ത വിഭവത്തില്‍ മനുഷ്യ മാംസവും കൈവിരലുകളും കണ്ട് ഭയന്ന ഭാര്യ ഉടൻ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു.
 
ശ്മശാനത്തിലെ മൃതദേഹത്തിൽനിന്നും ഇയാള്‍ ശരീരഭാഗങ്ങൾ വെട്ടിയെടുക്കുകയായിരുന്നു. മനുഷ്യ മാംസം കവറിലാക്കി പ്രതി വീട്ടിലെത്തി. ഈ സമയം യുവാവിന്റെ ഭാര്യ വീട്ടിൽ ഉണ്ടായിരുന്നില്ല. ഭാര്യ വീട്ടിലെത്തുമ്പോൾ ഇയാൾ മാംസം പാകം ചെയ്തുകൊണ്ടിരിക്കുകയായിരുന്നു. പാകം ചെയ്യുന്ന മാംസത്തിൽ മനുഷ്യന്റെ കൈ വിരലുകൾ കണ്ടതോടെ യുവതി ഭയന്നോടുകയായിരുന്നു. 
 
ഉടൻ തന്നെ ഇവർ അയൽക്കാരെയും പൊലീസിനെയും വിവരമറിയിച്ചു. യുവാവ് രക്ഷപ്പെടാതിരിക്കാൻ അയക്കാരെത്തി യുവാവിനെ വീട്ടിൽ പൂട്ടിയിടുകയായിരുന്നു. തുടർന്ന് പൊലീസ് എത്തി ഇയാളെ അറസ്റ്റ് ചെയ്തു. സംഭവത്തിൽ പൊലീസ് അന്വേഷണ നടത്തിവരുകയാണ്. പ്രതി കടുത്ത മദ്യപാനിയാണെന്നും ദിവസങ്ങൾക്ക് മുൻപ് ഇയാൾ പിതാവിനെ ക്രൂരമായി മർദ്ദിച്ചിരുന്നു എന്നും പൊലീസ് വ്യക്തമാക്കി.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

സത്യം പറഞ്ഞവരൊക്കെ ഒറ്റപ്പെട്ടിട്ടേയുള്ളു, അൻവറിന് നൽകുന്നത് ആജീവനാന്ത പിന്തുണയെന്ന് യു പ്രതിഭ

ഒരിടവേളയ്ക്കു ശേഷം വീണ്ടും മഴയെത്തുന്നു; സംസ്ഥാനത്ത് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ഒരു ഇടവേളയ്ക്ക് ശേഷം കേരളത്തിൽ മഴ വീണ്ടും ശക്തമാകുന്നു, ഇന്ന് 7 ജില്ലകളിൽ യെല്ലോ അലർട്ട്

അഴീക്കോടന്‍ ദിനാചരണം: തൃശൂര്‍ നഗരത്തില്‍ ഇന്ന് ഗതാഗത നിയന്ത്രണം

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

അടുത്ത ലേഖനം
Show comments