Webdunia - Bharat's app for daily news and videos

Install App

വാഹനത്തിന് സൈഡ് നല്‍കിയില്ല; ടാക്‌സി ഡ്രൈവറെ ബാറ്റ് ഉപയോഗിച്ച് തല്ലിക്കൊന്നു

Webdunia
വെള്ളി, 3 മെയ് 2019 (15:56 IST)
വാഹനം കടന്നു പോകാന്‍ വഴി നല്‍കാത്തതുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ കാര്‍ ഡ്രൈവറെ അടിച്ച് കൊന്നു. ഉത്തര്‍പ്രദേശിലെ ഘോഡാ കോളനിയിലാണ് സംഭവം. ടാക്‌സി ഡ്രൈവറായ ലാഖാന്‍ സിംഗാണ് (32) കൊല്ലപ്പെട്ടത്. ഒളിവില്‍ പോയ പ്രതി മോഹിത് യാദവിനായി പൊലീസ് അന്വേഷണം ശക്തമാക്കി.

ലാഖാന്‍ സിംഗ് ആക്രമിക്കപ്പെടുന്നതിന്റെ തലേദിവസമാണ് വാഹനത്തിന് വഴി നല്‍കുന്നതുമായി ബന്ധപ്പെട്ട്
മോഹിത് യാദവുമായി വാക്കുതര്‍ക്കമുണ്ടായത്. ലാഖാന്‍ ഓടിച്ച് കൊണ്ടുവന്ന കാര്‍ എതിരെ വന്ന മൊഹിത്തിന്റെ വാഹനത്തിന് വഴി നല്‍കാത്തതാണ് തര്‍ക്കത്തിലേക്ക് നയിച്ചത്.

തര്‍ക്കം ഏറ്റുമുട്ടലിലേക്ക് നീങ്ങിയതോടെ മോഹിത് ബേസ് ബോള്‍ ബാറ്റ് ഉപയോഗിച്ച് ലാഖാന്‍ സിംഗിന്റെ കാറിന്റെ സൈഡ് ഗ്ലാസ് അടിച്ചു തകര്‍ത്തു. തടയുന്നതിനിടെ ലാഖാനെ പ്രതി വലിച്ച് താഴെയിട്ട് ബാറ്റ് ഉപയോഗിച്ച് ക്രൂരമായി മര്‍ദിച്ചു.

ഗുരുതരമായി പരുക്കേറ്റ ലാഖാനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. ആക്രമണം നടക്കുന്നതിന് സമീപത്തുള്ള കടകളില്‍ സ്ഥാപിച്ചിരുന്ന സിസിടിവി ദൃശ്യങ്ങളില്‍ മര്‍ദ്ദനത്തിന്റെ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്. ഒളിവില്‍ പോയ മോഹിതിനായുള്ള തിരച്ചില്‍ ഊര്‍ജ്ജിതമാക്കി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

വടിയെടുത്ത് സിപിഎമ്മും, ഒടുവിൽ പി വി അൻവറിനെ തള്ളി പരസ്യപ്രസ്താവന

ഇസ്രായേലി വ്യോമതാവളം ഇറാക്കില്‍ നിന്ന് ആക്രമിച്ച് ഹിസ്ബുള്ള

മഴ മുന്നറിയിപ്പ്: തിങ്കളാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

ബാലികയെ കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ കാമുകന്റെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമായി കുറച്ചു

അടുത്ത ലേഖനം
Show comments