Webdunia - Bharat's app for daily news and videos

Install App

ബി‌എഡിനെന്നും പറഞ്ഞ് ജോളി ഒരു വർഷം വീട്ടിൽ നിന്നും പോയത് എങ്ങോട്ട്? അതും കുഞ്ഞിനെ ഉപേക്ഷിച്ച്? - ഞെട്ടിക്കുന്ന വിവരങ്ങൾ

എസ് ഹർഷ
ചൊവ്വ, 8 ഒക്‌ടോബര്‍ 2019 (11:27 IST)
കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യപ്രതി ജോളിയുടെ ആരുമറിയാത്ത മുഖമാണ് കഴിഞ്ഞ ദിവസങ്ങളിൽ പുറത്തുവന്നു കൊണ്ടിരിക്കുന്നത്. സ്വാർത്ഥ താൽപ്പര്യത്തിനായി ഭർത്താവിനെ അടക്കം കൊലപ്പെടുത്തിയ ജോളിയുടേത് വഴിവിട്ട ജീവിതമായിരുന്നുവെന്ന് അന്വേഷണ സംഘത്തിനു തെളിവ് ലഭിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. 
 
ജോളിയുടെ എൻ ഐ ടിയിലെ അധ്യാപന ജീവിതത്തിലെ കള്ളി നാട്ടുകാർ അറിഞ്ഞിട്ട് ഏകദേശം രണ്ട് വർഷമാകുന്നുവെന്നാണ് അവർ തന്നെ നൽകുന്ന മൊഴി. 2002 മുതലാണ് എന്‍ഐടിയില്‍ ജോലി ലഭിച്ചുവെന്ന പേരില്‍ വീട്ടില്‍ നിന്ന് പോയി തുടങ്ങിയത്. കൊമേഴ്സ് അധ്യാപികയാണെന്നായിരുന്നു അവര്‍ കുടുംബത്തില്‍ പറഞ്ഞത്. രാവിലെ കാറെടുത്തുകൊണ്ട് വീട്ടില്‍ നിന്നും പോകുന്ന ജോളി വൈകീട്ട് മാത്രമാണ് തിരിച്ചുവരാറുള്ളത്.
 
എന്‍ഐടിയുടെ വ്യാജ തിരിച്ചറിയില്‍ കാര്‍ഡ് ഉണ്ടാക്കിയാണ് ജോളി വിലസിയിരുന്നത്. താത്കാലിക ജീവനക്കാരി ആയതിനാല്‍ തന്‍റെ ജോലി നഷ്ടപ്പെടുമെന്നും അതിനാല്‍ ഭർത്താവിന്റെ പേരിലുള്ള സ്വത്തുക്കള്‍ വേണമെന്നും ജോളി റോയിയുടെ സഹോദരൻ റോജോയോട് ആവശ്യപ്പെട്ടു. ഇതിനിടയിൽ ജോളിയുടെ ജോലിയെ കുറിച്ച് സംശയം തോന്നിയ റോജ നടത്തിയ അന്വേഷണത്തിൽ വ്യാജ ജോലി കഥ പുറത്തുവരുന്നത്.  
 
കട്ടപ്പനയില്‍ നിന്ന് കൂടത്തായിയിലേക്ക് വിവാഹം കഴിച്ചെത്തിയ ശേഷം ബിഎഡിന് എന്ന പേരില്‍ ജോളി വീട്ടില്‍ നിന്നും പോയിരുന്നു. ആദ്യ കുഞ്ഞ് ഉണ്ടായ ശേഷമായിരുന്നു ഇത്. കുഞ്ഞിനെ നോക്കിയത് വീട്ടുകാർ ആയിരുന്നു. ഈ ഒരു വർഷം ജോളി എവിടെയായിരുന്നു എന്ന കാര്യത്തിൽ അവ്യക്തതയുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ശുചിമുറി മാലിന്യം കൊണ്ടുവന്ന വാഹനം തടഞ്ഞു: അധികൃതർ 25000 രൂപ പിഴയിട്ടു

ന്യുനമര്‍ദ്ദം ചക്രവാത ചുഴിയായി ദുര്‍ബലമായി; വരും മണിക്കൂറുകളില്‍ ഈ ജില്ലകളില്‍ മഴയ്ക്ക് സാധ്യത

വിവാഹക്ഷണക്കത്തിന്റെ രൂപത്തില്‍ പുതിയ തട്ടിപ്പ്, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

'ആര്‍ബിഐയില്‍ നിന്നാണ്, നിങ്ങളുടെ ക്രെഡിറ്റ് കാര്‍ഡുകള്‍ ബ്ലോക്കായിട്ടുണ്ട്'; ഈ നമ്പറുകളില്‍ നിന്ന് കോള്‍ വന്നാല്‍ ശ്രദ്ധിക്കുക

നൽകിയ സ്നേഹത്തിന് പകരം നൽകാൻ വയനാട് അവസരം തരുമെന്ന് കരുതുന്നു: പ്രിയങ്ക ഗാന്ധി

അടുത്ത ലേഖനം
Show comments