വീട്ടിൽ പോകാൻ ലിഫ്റ്റ് ചോദിച്ചു, ഇറങ്ങേണ്ട സ്ഥലമെത്തിയിട്ടും നിർത്താതെ ഓടിച്ചുപോയി; ഭയന്ന വിദ്യാര്‍ത്ഥി ബൈക്കില്‍ നിന്നു എടുത്ത്ചാടി രക്ഷപ്പെട്ടു, യുവാവ് പിടിയിൽ

ചിപ്പി പീലിപ്പോസ്
തിങ്കള്‍, 11 നവം‌ബര്‍ 2019 (10:08 IST)
അഞ്ചലിൽ വിദ്യാർത്ഥിയെ തട്ടിക്കൊണ്ട് പോകാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. കൊല്ലം ഉമയനെല്ലൂർ ജെ.ജെ നിവാസിൽ ജിജു(22) ആണ് പൊലീസി പിടിയിലായത്. അഞ്ചൽ സ്കൂളിൽ വിദ്യാർത്ഥിയായ അനന്ദുവിനെയാണ് യുവാവ് തട്ടിക്കൊണ്ട് പോകാൻ ശ്രമിച്ചത്.
 
വെള്ളിയാഴ്ച വൈകിട്ടാണ് സംഭവം. ചന്തമുക്ക് ജംഗ്ഷനിൽ വെച്ച് വീട്ടിലേക്ക് പോകാൻ അനന്ദു ജിജുവിനോട് ലിഫ്സ്റ്റ് ആവശ്യപ്പെടുകയായിരുന്നു. എന്നാൽ ഇറങ്ങേണ്ട സ്ഥലമായിട്ടും യുവാവ് വണ്ടി നിർത്താതെ മുൻപോട്ട് ഓടിച്ച് പോയി. ഭയന്ന് നിലവിളിച്ച് വണ്ടി നിർത്താൻ അനന്ദു ആവശ്യപ്പെട്ടെങ്കിലും ജിജു തയ്യാറായില്ല. ഇതോടെ കുട്ടി ഓടിക്കൊണ്ടിരുന്ന ബൈക്കിൽ നിന്നും എടുത്ത് ചാടുകയായിരുന്നു. 
 
സംഭവം കണ്ടെത്തിയ നാട്ടുകാര്‍ ഉടന്‍ തന്നെ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അനന്ദുവിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ തിരച്ചിലിനൊടുവിൽ സമീപത്തുള്ള സി സി ടി വി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് ജിജുവിനെ പിടികൂടാനായത്. കുട്ടി പ്രതിയെ തിരിച്ചറിഞ്ഞിട്ടുമുണ്ട്.    

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അയ്യെ, ഒരു മുഖ്യമന്ത്രിയല്ലെ...പൂക്കി പാളിയെന്ന് ശാരദക്കുട്ടി, വി ഡി സതീശന്റെ ക്യൂട്ട്‌നസിനെതിരെ വിമര്‍ശനം

പെട്രോളിനും ഡീസലിനും വിലകുറച്ച് നയാര എനര്‍ജി; കുറയ്ക്കാതെ പൊതുമേഖല എണ്ണ കമ്പനികള്‍

അമേരിക്കയിലെ ഇന്ത്യൻ വംശജർക്ക് ആശ്വാസം, ട്രംപിന് കനത്ത തിരിച്ചടിയായി കോടതി വിധി, ബർത്ത് റൈറ്റ് സിറ്റിസൺഷിപ്പ് റദ്ദാക്കാനാകില്ലെന്ന് സുപ്രീം കോടതി

എന്താണിത് കോൺഗ്രസെ, തോന്നുന്നത് പോലെ വൈദ്യുതി നിയന്ത്രണം 15 മിനിറ്റിൽ നിന്ന് ഒരു മണിക്കൂർ വരെ!

Kerala Plus One Third Allotment : പ്ലസ് വൺ മൂന്നാം അലോട്ട്‌മെൻറ്: ജൂൺ 29 മുതൽ പ്രവേശനം ആരംഭിക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

സിന്ധു നദീജല കരാറിന്റെ പേരില്‍ യുദ്ധത്തിനും തയ്യാര്‍; ഭീഷണിയുമായി പാകിസ്ഥാന്‍ പിപിപി നേതാവ് ബിലാവല്‍ ഭൂട്ടോ

മുന്‍ എല്‍ഡിഎഫ് ഭരണകാലത്ത് മെഡിക്കല്‍ ഉപകരണങ്ങള്‍ വാങ്ങിയതില്‍ അന്വേഷണത്തിന് ഉത്തരവിട്ട് യുഡിഎഫ് സര്‍ക്കാര്‍

കേരള സര്‍വകലാശാലാ പരീക്ഷാ പേപ്പറില്‍ ചോദ്യത്തിനൊപ്പം ഉത്തരവും അച്ചടിച്ചു; ഗുരുതര വീഴ്ച

കുറിപ്പടിയില്ലെങ്കില്‍ മരുന്നില്ല: കര്‍ശന നടപടിയെടുക്കുമെന്ന് ഫാര്‍മസികള്‍ക്ക് ചെന്നിത്തലയുടെ മുന്നറിയിപ്പ്

വ്യാജ ഫ്‌ലിപ്പ്കാര്‍ട്ട് 'GOAT' സെയില്‍ തട്ടിപ്പ്: സൈബര്‍ തട്ടിപ്പിനെതിരെ കേരള പോലീസിന്റെ മുന്നറിയിപ്പ്

അടുത്ത ലേഖനം
Show comments