Publish Date: Sat, 18 Aug 2018 (11:15 IST)
Updated Date: Sat, 18 Aug 2018 (11:16 IST)
കണ്ണൂർ ഇരിട്ടിയിൽ വീടിനോട് ചേർന്നുള്ള കിണറ്റിൽ മരിച്ച നിലയിൽ കാണപ്പെട്ട വീട്ടമ്മയുടേത് കൊലപാതകമെന്ന് തെളിഞ്ഞു. ക്വട്ടേഷന്‍ സംഘത്തിന്റെ സഹായത്തോടെ ഭര്‍ത്താവു നടത്തിയ കൊലപാതകമാണെന്ന് വ്യക്തമായ തെളിവുകളോട് കൂടി പൊലീസ് തിരിച്ചറിഞ്ഞു.
കരിക്കോട്ടക്കരി സെന്റ്‌തോമസ് ഹൈസ്‌കൂള്‍ അധ്യാപിക പാംപ്ലാനിയില്‍ മേരിയെയാണു കഴിഞ്ഞമാസം 29 നു ഭര്‍ത്താവ് തള്ളിയിട്ട് കൊലപ്പെടുത്തിയതാണെന്നു വ്യക്‌തമായത്. കേസില്‍ ഭര്‍ത്താവ് സാബു(ലാലി- 49) വും തമിഴ്‌നാട്ടുകാരായ രണ്ടു ക്വട്ടേഷന്‍ സംഘാംഗങ്ങളും പോലീസിന്റെ പിടിയിലായെന്നാണു വിവരം.
സംഭവദിവസം പുലര്‍ച്ചെ രണ്ടിനായിരുന്നു കൊലപാതകം നടന്നത്. ഭർത്താവാണ് മേരിയെ കിണറ്റിലേക്ക് തള്ളിയിട്ടത്. എന്നാൽ, തള്ളിയിട്ട ഉടന്‍ മോട്ടറിന്റെ പൈപ്പുവഴി മുകളിലേക്ക് വലിഞ്ഞുകയറി രക്ഷപ്പെടാന്‍ മേരി ശ്രമിച്ചു. എന്നാല്‍, നിരവധി ക്രിമിനല്‍ക്കേസുകളില്‍ പ്രതിയായ സാബു പൈപ്പു മുറിച്ചുമാറ്റിയശേഷം പൈപ്പുകൊണ്ട് തള്ളി താഴെയിട്ടു.
നിലവിളിച്ചു ജീവനായി പിടഞ്ഞ യുവതിയെ ഇരുമ്പ് ഗോവണികൊണ്ട് അമര്‍ത്തിപ്പിടിച്ച് ക്രൂരമായി കൊലപ്പെടുത്തിയെന്നാണ് പൊലീസ് പറയുന്നത്. മേരിക്ക് കുടുംബ സംബന്ധമായി പല പ്രശ്‌നങ്ങളുമുണ്ടെന്ന് ബന്ധുക്കൾ മൊഴി നൽകി. ഇതോടെയാണ് ഭർത്താവിനെ പൊലീസ് സംശയിച്ച് തുടങ്ങിയത്.
അപർണ
Publish Date: Sat, 18 Aug 2018 (11:15 IST)
Updated Date: Sat, 18 Aug 2018 (11:16 IST)