Webdunia - Bharat's app for daily news and videos

Install App

പ്രായപൂർത്തിയാകാത്ത പെൺമക്കളെ നിരന്തരം പീഡനത്തിനിരയാക്കി; ഇൻഡോറിൽ പിതാവ് അറസ്റ്റിൽ

കഴിഞ്ഞ ബുധനാഴ്ചയാണ് ഇയാൾ പൊലീസിന്റെ പിടിയിലാകുന്നത്.

Webdunia
വെള്ളി, 31 മെയ് 2019 (13:27 IST)
മൂന്ന് പെൺകുട്ടികളെ നിരന്തരമായി പീഡിപ്പിച്ച് വന്ന അച്ഛൻ അറസ്റ്റിൽ. പ്രായപൂർത്തിയാകാത്ത രണ്ട് പേർ ഉൾപ്പെടെ മൂന്ന് മക്കളെയാണ് നാൽപ്പത്തിയഞ്ചുകാരനായ അച്ഛൻ ലൈംഗികമായി ചൂഷണം ചെയ്തത്. മധ്യപ്രദേശിലെ ഇൻഡോറിലാണ് സംഭവം.
 
കഴിഞ്ഞ ബുധനാഴ്ചയാണ് ഇയാൾ പൊലീസിന്റെ പിടിയിലാകുന്നത്. ഇയാളെ കോടതിയിൽ ഹാജരാക്കിയ ശേഷം ജൂൺ 12 വരെ ജുഡീഷ്യൽ കസ്റ്റഡിൽ വിട്ടിരിക്കുകയാണ്. 15, 17,19 വയസ്സുള്ള പെൺമക്കളെ കഴിഞ്ഞ നാലു വർഷമായി ഇയാൾ ലൈംഗീകമായി പീഡിപ്പിച്ചു വരികയാണ്. പുറത്ത് പറഞ്ഞാൽ കൊലപ്പെടുത്തുമെന്ന് പറഞ്ഞ് വാൾ ഉയർത്തിക്കാട്ടി ഇയാൾ ഭീഷണിപ്പെടുത്തുമായിരുന്നു. ഇത് ഭയന്നാണ് കുട്ടികൾ വിവരം പുറത്ത് പറയാതെ ഇരുന്നത് എന്നാണ് പൊലീസ് പറയുന്നത്. 
 
എന്നാൽ പീഡനം സഹിക്കവയ്യാതെ കുട്ടികൾ ഭീഷണി മറികടന്ന് അമ്മയോട് വിവരങ്ങൾ പറഞ്ഞതോടെയാണ് സംഭവം പുറത്തറിയുന്നത്. ഭർത്താവിന്റെ പ്രവർത്തികളെ ഭാര്യയും ചോദ്യം ചെയ്തതോടെ കുടുംബത്തെ ഒന്നടങ്കം കൊലപ്പെടുത്തുമെന്ന് ഇയാൾ ഭീഷണിപ്പെടുത്തി. ഇതോടെയാണ് പരാതിയുമായി മാതാവ് തന്നെ പൊലീസിനെ സമീപിച്ചത്. പരാതിയുടെ അടിസ്ഥാനത്തിൽ ബിൽഡിംഗ് കോൺട്രാക്ടറായ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

സ്വകാര്യ പ്രാക്ടീസ്: ആര്യനാട് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തു

ചന്ദ്രബാബു നായിഡു ജന്മനാ കള്ളനാണെന്ന് ജഗന്‍ മോഹന്‍ റെഡി; പ്രധാനമന്ത്രിക്ക് കത്തയച്ചു

"മോനെ ഹനുമാനെ"... മലയാളി റാപ്പറെ കെട്ടിപിടിച്ച് മോദി: വീഡിയോ വൈറൽ

സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ വര്‍ധനവ്; ക്രൈം റിക്കാര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ പുറത്ത്

ഇതെന്താ രാമായണമോ? മുഖ്യമന്ത്രി കസേര കേജ്‌രിവാളിന് ഒഴിച്ചിട്ട് മറ്റൊരു കസേരയിൽ ഇരുന്ന് ആതിഷി, ഡൽഹിയിൽ നാടകീയ സംഭവങ്ങൾ

അടുത്ത ലേഖനം
Show comments