Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

വിവാഹമായില്ലെ എന്ന് നിരന്തരം ചോദ്യം, അയൽക്കാരനെ കൊലപ്പെടുത്തി 45കാരൻ

വിവാഹമായില്ലെ എന്ന് നിരന്തരം ചോദ്യം, അയൽക്കാരനെ കൊലപ്പെടുത്തി 45കാരൻ

അഭിറാം മനോഹർ

, ചൊവ്വ, 6 ഓഗസ്റ്റ് 2024 (11:11 IST)
വിവാഹം ഒന്നും ആയില്ലേ എന്ന ചോദ്യം കേട്ട് മടുത്ത 45കാരന്‍ അയല്‍വാസിയെ കൊലപ്പെടുത്തി. ഇന്‍ഡോനേഷ്യയിലെ വടക്കന്‍ സുമാത്രയിലെ സൗത്ത് തപനുലിയില്‍ പാര്‍ലിന്ദുഗന്‍ സിരേഗര്‍ എന്ന 45കാരനാണ് തന്റെ 60കാരനായ അയല്‍വാസി അസ്ഗിം ഇരിയാന്റോയെ കൊലപ്പെടുത്തിയത്.
 
 അയല്‍വാസിയായ ഇയാള്‍ നിരന്തരം ചോദ്യം ആവര്‍ത്തിക്കുമായിരുന്നു. അസ്ലിം ഇരിയാന്റോയുടെ വീട്ടില്‍ കയറിയായിരുന്നു കൊലപാതകം. 60കാരനെ പിന്തുടര്‍ന്ന് തലക്കടിച്ച് വീഴ്ത്തുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും അയാളെ രക്ഷിക്കാനായില്ല. ജൂലൈ 29ന് രാത്രി 8 മണിയോടെയായിരുന്നു സംഭവം. ഇരിയാന്റോയുടെ ഭാര്യയുടെ മൊഴിയില്‍ നിന്നാണ് ആക്രമണത്തിന്റെ കാരണം വ്യക്തമായത്. കല്യാണ ക്കാര്യം ചോദിച്ചുള്ള പരിഹാസം തുടര്‍ച്ചയായതില്‍ മനം നൊന്താണ് ആക്രമണമെന്ന് ചോദ്യം ചെയ്യലില്‍ പാര്‍ലിന്ദുഗന്‍ സിരേഗര്‍ സമ്മതിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വയനാട് ദുരന്തം: സർക്കാർ ജീവനക്കാർ അഞ്ച് ദിവസത്തെ ശമ്പളം നൽകും