Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

ഒരു ക്രിക്കറ്ററോ ബിസിനസുകാരനോ അല്ലാത്തതുകൊണ്ടാകും ആർക്കും അദ്ദേഹത്തെ അറിയാത്തത്, ഭർത്താവിനെ പറ്റി തപ്സി പന്നു

Mathias bo Tapsee

അഭിറാം മനോഹർ

, ചൊവ്വ, 30 ജൂലൈ 2024 (16:25 IST)
തെന്നിന്ത്യന്‍ സിനിമയിലൂടെയാണ് എത്തിയതെങ്കിലും ബോളിവുഡില്‍ സജീവമായി ഇന്ത്യയാകെയുള്ള പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയ നടിയാണ് തപ്‌സി പന്നു. ഥപ്പഡ്,ഹസീന്‍ ദില്‍റുബ,രഷ്മി റോക്കറ്റ് തുടങ്ങി അനേകം സിനിമകളില്‍ താരം ഭാഗമായിരുന്നു. ഈ വര്‍ഷം മാര്‍ച്ച് 23നായിരുന്നു തപ്‌സിയുടെ വിവാഹം. മറ്റ് ബോളിവുഡ് സെലിബ്രിറ്റികളില്‍ നിന്നും വ്യത്യസ്തമായി തീര്‍ത്തും സ്വകാര്യമായ ചടങ്ങായിരുനു ഇത്.
 
 ഇപ്പോഴിതാ എന്തുകൊണ്ടാണ് വിവാഹം ഇത്തരത്തില്‍ നടത്തിയതെന്നും ഭര്‍ത്താവായ മാതിയാസ് ബോവിനെ പറ്റിയും മനസ്സ് തുറന്നിരിക്കുകയാണ് താരം. തന്റെ ജീവിതം തീര്‍ത്തും സ്വകാര്യമായ ഒന്നാണെന്നും ആളുകള്‍ക്ക് ഇഴകീറി പരിശോധിക്കാനും വിമര്‍ശിക്കാനും ഇട്ടുകൊടുക്കാന്‍ തനിക്ക് തോന്നിയില്ലെന്നും തപ്‌സി പറയുന്നു. ഒരു വലിയ ആഘോഷമായി ചടങ്ങ് നടത്തിയാല്‍ ആളുകള്‍ പല കാര്യങ്ങളെ പറ്റിയും ചര്‍ച്ചകള്‍ ചെയ്തു തുടങ്ങും. അത് ചിലപ്പോള്‍ എന്നെയും ബാധിക്കും അതിന് ഞാന്‍ തയ്യാറല്ല. അതേസമയം ബാഡ്മിന്റണ്‍ കളിക്കാരനും യൂറോപ്യന്‍ ചാമ്പ്യനും ഫ്രഞ്ച് ഓപ്പണ്‍ വിജയിയുമാണെങ്കിലും തന്റെ ഭര്‍ത്താവായ മാത്യാസ് ബോയെ അധികം പേര്‍ക്ക് അറിയില്ലെന്ന് തപ്‌സി പറയുന്നു.
 
  മാത്യാസ് ബോ എന്ന കളിക്കാരനെ ആളുകള്‍ക്ക് അറിയാത്തതില്‍ എനിക്ക് സങ്കടമുണ്ട്. ഒരു ക്രിക്കറ്ററോ ബിസിനസുകാരനോ അല്ലാത്തതുകൊണ്ടാകാം അദ്ദേഹത്തെ അറിയാന്‍ ആളുകള്‍ ശ്രമിക്കാത്തത്. ബാഡ്മിന്റണില്‍ ഇത്രയും വലിയ നേട്ടങ്ങള്‍ കൈവരിച്ച ചുരുക്കം ചിലരില്‍ ഒരാളാണ് മാത്യാസ്. നമ്മുടെ പുരുഷ ഡബിള്‍സ് ടീമിന്റെ ഇപ്പോഴത്തെ നേട്ടങ്ങള്‍ക്ക് പിന്നിലും അദ്ദേഹമാണ്. ഒരു സ്വകാര്യ എഫ് എം ചാനലിന് നല്‍കിയ അഭിമുഖത്തില്‍ തപ്‌സി പറഞ്ഞു. 2013ല്‍ മുതല്‍ പ്രണയത്തിലായിരുന്നുവെങ്കിലും ഈ വര്‍ഷം മാത്രമായിരുന്നു ഇരുവരും വിവാഹിതരായത്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'ജഗതിയെ പോലൊരു മഹാനടന്റെ സീനുകള്‍ കട്ട് ചെയ്യണമായിരുന്നോ?' റി റിലീസിനു പിന്നാലെ ദേവദൂതന് വിമര്‍ശനം