Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

വയനാട് ദുരന്തം: സർക്കാർ ജീവനക്കാർ അഞ്ച് ദിവസത്തെ ശമ്പളം നൽകും

Pinarayi Vijayan

അഭിറാം മനോഹർ

, ചൊവ്വ, 6 ഓഗസ്റ്റ് 2024 (10:59 IST)
വയനാട് ദുരിതബാധിതരെ സഹായിക്കാനായി സര്‍ക്കാര്‍ ജീവനക്കാര്‍ അഞ്ച് ദിവസത്തെ ശമ്പളം നല്‍കുമെന്ന് സംഘടനകള്‍ മുഖ്യമന്ത്രി പിണറായി വിജയനെ അറിയിച്ചു. തവണകളായി നല്‍കാനുള്ള സംവിധാനം ഏര്‍പ്പെടുത്തണമെന്നും നിര്‍ബന്ധിതരാക്കരുതെന്നും സംഘടനകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യങ്ങള്‍ സര്‍ക്കാരിന്റെ പരിഗണനയിലാണ്.
 
ദുരിതബാധിതരെ സഹായിക്കുന്നതുമായി ബന്ധപ്പെട്ട് സംഘടനാനേതാക്കളെ മുഖ്യമന്ത്രി ചര്‍ച്ചയ്ക്കായി ക്ഷണിക്കുകയായിരുന്നു. സാലറി ചാലഞ്ച് എന്ന പ്രയോഗത്തിന് പകരം ഒരു ദിവസത്തെ ശമ്പളം അഞ്ച് തവണകളായി നല്‍കാന്‍ താത്പര്യപ്പെടുന്നവര്‍ക്ക്ക് അതിന് അവസരം നല്‍കണമെന്ന് സംഘടനകള്‍ ആവശ്യപ്പെട്ടു. ഒറ്റത്തവണയായി നല്‍കാനോ അഞ്ചിലേറെ ദിവസത്തെ ശമ്പളം നല്‍കാനോ ആഗ്രഹിക്കുന്നവര്‍ക്ക് അങ്ങനെ ചെയ്യാമെന്നും സംഘടനകള്‍ പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഷെയ്ഖ് ഹസീന ഇന്ത്യയിൽ, ബ്രിട്ടനിൽ രാഷ്ട്രീയാഭയം ഉറപ്പാക്കും വരെ രാജ്യത്ത് തുടരുമെന്ന് റിപ്പോർട്ട്