Webdunia - Bharat's app for daily news and videos

Install App

ഭാര്യയെ വെട്ടിക്കൊന്ന ശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്‌ത നിലയില്‍; തൊട്ടടുത്ത് മക്കള്‍ ഉറക്കത്തില്‍

Webdunia
ശനി, 7 സെപ്‌റ്റംബര്‍ 2019 (13:34 IST)
ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്‌തു. കൊല്ലം അഞ്ചലിലാണ് സംഭവം. തടിക്കാട് അമൃതാലയത്തിൽ ലേഖ(40)ആണ് കൊല്ലപ്പെട്ടത്. 45കാരനായ ഭർത്താവ് ജയനെ സമീപത്തെ കട്ടിലിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. വിഷം കഴിച്ച് ഇയാൾ ആത്മഹത്യ ചെയ്തതാണെന്നാണ് പ്രഥമിക നിഗമനം.

വെള്ളിയാഴ്‌ച അര്‍ധരാത്രിയോടെയാണ് കൊല നടന്നത്.  ഇരുനില വീടിന്റെ മുകൾ നിലയിലായിരുന്നു ജയനും കുടുംബവും താമസിച്ചിരുന്നത്. താഴത്തെ നിലയിൽ ജയന്റെ മാതാപിതാക്കളും സഹോദരനും കുടുംബവും.

രാത്രിയില്‍ ബഹളവും നിലവിളിയും കേട്ട് സഹോദരനും മാതാപിതാക്കളും മുകള്‍ നിലയില്‍ എത്തിയെങ്കിലും കതക് അകത്തു നിന്നും പൂട്ടിയ നിലയിലായിരുന്നു. വിളിച്ചിട്ടും വാതില്‍ തുറക്കാതിരുന്നതോടെ കതക് വെട്ടിപ്പൊളിച്ചാണു ഇവർ അകത്തു കയറിയത്.

വെട്ടിക്കൊലപ്പെടുത്തിയ നിലയിലായിരുന്നു ലേഖയുടെ മൃതദേഹം കണ്ടെത്തിയത്. വിഷം കഴിച്ചാണ് ജയന്‍ മരിച്ചത്. കൊല നടക്കുമ്പോള്‍ മക്കൾ തൊട്ടടുത്ത മുറിയിൽ ഉറങ്ങിക്കിടക്കുകയായിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ശുചിമുറി മാലിന്യം കൊണ്ടുവന്ന വാഹനം തടഞ്ഞു: അധികൃതർ 25000 രൂപ പിഴയിട്ടു

ന്യുനമര്‍ദ്ദം ചക്രവാത ചുഴിയായി ദുര്‍ബലമായി; വരും മണിക്കൂറുകളില്‍ ഈ ജില്ലകളില്‍ മഴയ്ക്ക് സാധ്യത

വിവാഹക്ഷണക്കത്തിന്റെ രൂപത്തില്‍ പുതിയ തട്ടിപ്പ്, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

'ആര്‍ബിഐയില്‍ നിന്നാണ്, നിങ്ങളുടെ ക്രെഡിറ്റ് കാര്‍ഡുകള്‍ ബ്ലോക്കായിട്ടുണ്ട്'; ഈ നമ്പറുകളില്‍ നിന്ന് കോള്‍ വന്നാല്‍ ശ്രദ്ധിക്കുക

നൽകിയ സ്നേഹത്തിന് പകരം നൽകാൻ വയനാട് അവസരം തരുമെന്ന് കരുതുന്നു: പ്രിയങ്ക ഗാന്ധി

അടുത്ത ലേഖനം
Show comments