പുതിയ വസ്‌ത്രം വാങ്ങിനല്‍കാത്തതിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തിനൊടുവില്‍ ഭര്‍ത്താവ് മുത്തലാഖ് ചൊല്ലിയതായി യുവതിയുടെ പരാതി. ഉത്തര്‍പ്രദേശിലെ അമ്രോഹയിലാണ് സംഭവം.
മുര്‍ഷിദ എന്ന പെണ്‍കുട്ടിയെയാണ് ഭര്‍ത്താവിനെതിരെ പൊലീസില്‍ പരാതി നല്‍കിയത്. മുത്തലാഖ് ചൊല്ലിയ ഭര്‍ത്താവിന്റെ നടപടി പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തി നടപടി സ്വീകരിക്കണമെന്നും യുവതി പരാതിയില്‍ വ്യക്തമാക്കുന്നുണ്ട്. പരാതിയില്‍ കേസ് രജിസ്‌റ്റര്‍ ചെയ്‌ത് പൊലീസ് അന്വേഷണം ആരംഭിച്ചു.
“യുവതിയുടെ ഭര്‍ത്താവ് കൊലപാതകക്കേസില്‍ ജയിലിലാണ്. ബക്രീദ് ആഘോഷങ്ങള്‍ക്ക് മുമ്പായി ജയിലില്‍ എത്തി ഭര്‍ത്താവിനെ കണ്ടിരുന്നു. സമ്മാനമായി കുര്‍ത്തയും പൈജാമയും വാങ്ങി നല്‍കണമെന്ന് ഭര്‍ത്താവ് പറഞ്ഞു. പണം തികയാതിരുന്നതിനാല്‍ വസ്‌ത്രങ്ങളെല്ലാം വാങ്ങി നല്‍കാന്‍ കഴിഞ്ഞില്ല”.
“ജയിലിലെത്തി വീണ്ടും ഭര്‍ത്താവിനെ കണ്ടപ്പോള്‍ ആവശ്യപ്പെട്ട വസ്‌ത്രങ്ങള്‍ അദ്ദേഹം ചോദിച്ചു. വസ്‌ത്രം വാങ്ങാന്‍ കഴിഞ്ഞില്ലെന്ന് പറഞ്ഞതോടെ പരസ്‌പരം വഴക്കുണ്ടായി. തുടര്‍ന്ന് അദ്ദേഹം ജയിലില്‍ വെച്ച് മുത്തലാഖ് ചെല്ലുക ആയിരുന്നു” - എന്നും മൂര്‍ഷിദ പറഞ്ഞു.