Webdunia - Bharat's app for daily news and videos

Install App

എസ്ഐ അടക്കം രണ്ടു പേരെ വെട്ടി; ചെന്നൈയില്‍ ക്രിമിനല്‍ കേസ് പ്രതിയെ പൊലീസ് വെടിവച്ചു കൊന്നു

Webdunia
ശനി, 15 ജൂണ്‍ 2019 (16:24 IST)
എസ്ഐ അടക്കം രണ്ടു പൊലീസുകാരെ വെട്ടി പരുക്കേല്‍‌പ്പിച്ച ക്രിമിനല്‍ കേസ് പ്രതിയെ വെടിവച്ചു കൊന്നു. പത്തോളം കേസുകളില്‍ ഉള്‍പ്പെട്ട വള്ളരശനാണ് ഇന്നു പുലര്‍ച്ചെ കൊല്ലപ്പെട്ടത്. സംഭവത്തില്‍ വിശദമായ  അന്വേഷണത്തിനു വ്യാസര്‍പാടി മജിസ്ട്രേറ്റ് ഉത്തരവിട്ടു.

ചെന്നൈ വ്യാസര്‍പാടിയിലെ മാധവരം ബസ് സ്‌റ്റാന്‍‌ഡിനു സമീപം പുലര്‍ച്ചെയാണ് സംഭവം. വെള്ളരശ് വടിവാള്‍ വീശി ആളുകളെ ഭീഷണിപെടുത്തുന്നത് അറിഞ്ഞാണ് പൊലീസ് സ്ഥലത്ത് എത്തിയത്. ഇയാളെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ പൊലീസുകാരനായ പൗണ്‍രാജിനു വെട്ടേറ്റു.

ഗുരുതര പരുക്കുകളുമായി പൗണ്‍രാജിനെ ആശുപത്രിയില്‍ എത്തിച്ചതിന് പിന്നാലെ എസ്ഐ. പ്രേം കുമാര്‍ ദീപന്റെ  കൂടുതല്‍ പൊലീസ് പ്രദേശത്ത് എത്തി തിരിച്ചില്‍ ആരംഭിച്ചു. ഒളിച്ചിരുന്ന വെള്ളരശ് വടി വാളുമായി എസ്ഐയെ ആക്രമിക്കാന്‍ ശ്രമിച്ചതോടെ മറ്റൊരു ഉദ്യോഗസ്ഥന്‍ പ്രതിക്ക് നേര്‍ക്ക് സര്‍വീസ് തോക്കു വെടിയുതിര്‍ത്തു. ഇതിനിടെ വെള്ളരശിന്റെ കൂട്ടാളികള്‍ ഓടി രക്ഷപ്പെട്ടു.

വെള്ളരശിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കൊലപാതകവും കൊള്ളയുമടക്കം വ്യാസര്‍പാടി പൊലീസ് സ്‌റ്റേഷനില്‍ പത്തോളം കേസ് ഇയാള്‍ക്കെതിരെയുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

ഉപതെരഞ്ഞെടുപ്പ്: തിരുവമ്പാടി നിയോജക മണ്ഡലത്തില്‍ മൂന്ന് ദിവസം ഡ്രൈ ഡേ പ്രഖ്യാപിച്ചു

ബാലികയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ രണ്ടാനച്ഛനെ മരണം വരെ തൂക്കിലേറ്റാൻ കോടതി വിധി

അയോധ്യയിലെ രാമക്ഷേത്രം അടക്കമുള്ള ഹിന്ദു ആരാധനാലയങ്ങൾ ആക്രമിക്കും, ഭീഷണിയുമായി ഖലിസ്ഥാൻ നേതാവ്

ഉപതിരഞ്ഞെടുപ്പ്: സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് വേതനത്തോട് കൂടിയ അവധി

അടുത്ത ലേഖനം
Show comments