Webdunia - Bharat's app for daily news and videos

Install App

ബാലികയെ വിവാഹ വേദിയില്‍ നിന്നും തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചു; 19കാരന്‍ അറസ്റ്റില്‍

18 തികയാത്ത പെണ്‍കുട്ടിയെ വിവാഹ വേദിയില്‍ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചു; 19കാരന്‍ പിടിയില്‍

Webdunia
ഞായര്‍, 3 ഡിസം‌ബര്‍ 2017 (14:04 IST)
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച 19കാരന്‍ അറസ്റ്റില്‍. വിവാഹ വേദിയില്‍ നിന്നുമാണ് 19കാരനും മറ്റ് രണ്ട്‌പേരും ചേര്‍ന്ന് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത്. വിവാഹ ചടങ്ങില്‍ പങ്കെടുക്കുന്നതിനായി എത്തിയ പെണ്‍കുട്ടിയെ ശീതള പാനീയത്തില്‍ മയക്കു മരുന്ന് നല്‍കിയാണ് തട്ടിക്കൊണ്ട് പോയത്. യുവാവിനെ സഹായിച്ച മറ്റ് രണ്ട്‌പേര്‍ക്കായുള്ള തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയതായി പൊലീസ് അറിയിച്ചു. 
 
ഗുഡ്ഗാവിലെ സഹജവാസ് ഗ്രാമത്തിലാണ് പെണ്‍കുട്ടി ക്രൂര പീഡനത്തിന് ഇരയായത്. വിനയ് സിങ് എന്ന യുവാവാണ് പൊലീസ് പിടിയിലായത്. ബന്ധുവിന്റെ വിവാഹത്തില്‍ പങ്കെടുക്കാനെത്തിയ പെണ്‍കുട്ടിക്ക് ശീതള പാനീയത്തില്‍ മയക്കു മരുന്ന് ചേര്‍ത്തു നല്‍കിയ ശേഷം വിവാഹ വേദിയ്ക്ക് സമീപത്തെ വയലിലേയ്ക്ക് വലിച്ചിഴച്ച് കൊണ്ട് പോയാണ് പീഡിപ്പിച്ചതെന്ന് യുവാവ് പൊലീസിനു മൊഴിനല്‍കി.
 
വിവാഹത്തിനിടയ്ക്ക് കുട്ടിയെ കാണാത്തതിനെ തുടര്‍ന്ന് അന്വേഷിച്ച ബന്ധുക്കളാണ് കുട്ടിയെ വയലില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. പെണ്‍കുട്ടി ഇപ്പോള്‍ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണ്. യുവാവിനെതിരെ തട്ടിക്കൊണ്ടു പോകല്‍, കൊലപാതക ശ്രമം, പീഡനം എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. കുറ്റം ആരോപിച്ചുള്ള മൂന്ന് പേരില്‍ ഒരാള്‍ പ്രായപൂര്‍ത്തിയാവാത്തയാളാണെന്നും പൊലീസ് അറിയിച്ചു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

വടിയെടുത്ത് സിപിഎമ്മും, ഒടുവിൽ പി വി അൻവറിനെ തള്ളി പരസ്യപ്രസ്താവന

ഇസ്രായേലി വ്യോമതാവളം ഇറാക്കില്‍ നിന്ന് ആക്രമിച്ച് ഹിസ്ബുള്ള

മഴ മുന്നറിയിപ്പ്: തിങ്കളാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

ബാലികയെ കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ കാമുകന്റെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമായി കുറച്ചു

അടുത്ത ലേഖനം
Show comments