മദ്യം നല്കി വീട്ടമ്മയെ കൂട്ടമാനഭംഗത്തിനിരയാക്കിയതായി പരാതി; ആറ് പ്രതികളും ഒളിവിലെന്ന് സൂചന - സംഭവം കൊടുവള്ളിയില്‍
മദ്യം നല്കി വീട്ടമ്മയെ കൂട്ടമാനഭംഗത്തിനിരയാക്കിയതായി പരാതി; ആറ് പ്രതികളും ഒളിവിലെന്ന് സൂചന - സംഭവം കൊടുവള്ളിയില്‍
Publish Date: Thu, 26 Apr 2018 (11:49 IST)
Updated Date: Thu, 26 Apr 2018 (11:53 IST)
വീട്ടമ്മയെ മദ്യം നല്കി കൂട്ടമാനഭംഗത്തിനിരയാക്കിയതായി പരാതി. അയല്‍വാസികളായ ആറു പേര് ചേര്‍ന്നാണ് കോഴിക്കോട് കൊടുവള്ളി സ്വദേശിനിയായ മുപ്പത്തിയഞ്ചുകാരിയെ പീഡിപ്പിച്ചത്.
ജനുവരി 30-നാണ് വീട്ടമ്മയ്ക്ക് നിര്‍ബന്ധിച്ച് മദ്യം നല്കി പീഡനത്തിനിരയാക്കിയത്. ഒരു രാത്രി മുഴുവന്‍ പ്രതികള്‍ പീഡിപ്പിച്ചെന്നും കൊടുവള്ളി പൊലീസില്‍ നല്കിയ പരാതിയില്‍ യുവതി വ്യക്തമാക്കുന്നുണ്ട്.
യുവതി ഭര്‍ത്താവിനോട് വിവരം പറഞ്ഞതിനെ തുടര്‍ന്നാണ് പൊലീസില്‍ പരാതിപ്പെട്ടത്. പരിസരവാസികള്‍
തന്നെയാണ് പ്രതികള്‍ എന്നും പരാതിയില്‍ വ്യക്തമാക്കുന്നു. അതേസമയം, പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതോടെ പ്രതികള്‍ ഒളിവില്‍ പോയി.
നടപടിയെടുക്കുന്നതില്‍ പോലീസ് വൈകിപ്പിച്ചതായി പരാതിയുണ്ട്. പരാതി ലഭിച്ച് ഒരു ദിവസത്തിനു ശേഷമാണ് പൊലീസ് യുവതിയെ വൈദ്യപരിശോധനക്ക് കൊണ്ടുപോയതെന്ന് ബന്ധുക്കള്‍ പറഞ്ഞു.
jibin
Publish Date: Thu, 26 Apr 2018 (11:49 IST)
Updated Date: Thu, 26 Apr 2018 (11:53 IST)