Webdunia - Bharat's app for daily news and videos

Install App

വ്യാജ മരണ സർട്ടിഫിക്കറ്റുണ്ടാക്കി മരുമകൾ സ്വത്ത് തട്ടിയെടുത്തു, താൻ മരിച്ചിട്ടില്ലെന്ന് തെളിയിക്കാ‍നായി കോടതികയറി ഒരമ്മ

Webdunia
വെള്ളി, 25 ജനുവരി 2019 (12:17 IST)
ചെന്നൈ: സ്വത്തുതട്ടിയെടുക്കുന്നതിനായി മരുമകൾ അമ്മായിയമ്മ മരിച്ചതായി വ്യാജ മരണ സർട്ടിഫിക്കറ്റ് ഉണ്ടാക്കി. താൻ മരിച്ചിട്ടില്ലെന്ന് തെളിയിക്കാൻ കോടതികയറി പെടപ്പാടുപെട്ട് ഒരമ്മ. എ തോട്ടിയമ്മാളു എന്ന അമ്മക്കാണ് ഇത്തരമൊരു ദുരവസ്ഥ ഉണ്ടായത്. ഒടുവിൽ മരണ സർട്ടിഫിക്കറ്റ് വ്യാജമണെന്ന് കണ്ടെത്തിയ മദ്രാസ് ഹൈക്കോടതി മരണ സർട്ടിഫിക്കറ്റ് റദ്ദാക്കിക്കൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചു.
 
കേസിൽ മരുമകളെ കോടതി കക്ഷിചേർക്കുകയും ചെയ്തിട്ടുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്താനും കോടതി ഉത്തരവിട്ടു. തോട്ടിയമ്മാൾ 2016 സെപ്തംബർ 27ന് മരിച്ചെന്ന രീതിയിലാണ് മരുമകൾ മീനാക്ഷി വ്യാജ മരണ സർട്ടിഫിക്കറ്റ് ഉണ്ടാക്കിയത്.  
 
തോട്ടിയമ്മാളിന്റെ മകൻ ദോസ് നേരത്തെ ഒരു വാഹനാപകടത്തിൽ മരിച്ചിരുന്നു, മകനെക്കൂടാതെ മൂന്ന് പെൺ‌മക്കൾ കൂടി തോട്ടിയമ്മാളിനുണ്ട്. തൊട്ടിയമ്മാളിന്റെ പേരിൽ ഉണ്ടായിരുന്ന 12 സെന്റ് സ്ഥലം സ്വന്തമാക്കുന്നതിനായാണ് മരുമകൾ മീനാക്ഷി വ്യാജ മരണ സർട്ടിഫിക്കറ്റ് ഉണ്ടാക്കിയത്. ഭർത്താവിന്റെ സഹോദരിമാരുടെ വ്യാജ ഒപ്പുകൾ ഇട്ടാണ് മിനാക്ഷി ഭൂമി സ്വന്തമാക്കിയത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

ദേശീയപാത നിര്‍മാണത്തെ തുടര്‍ന്ന് ഗതാഗതക്കുരുക്ക്: എറണാകുളത്ത് നിന്ന് ആലപ്പുഴയിലേക്കുള്ള വാഹനങ്ങള്‍ ചെല്ലാനം വഴി പോകണമെന്ന് നിര്‍ദേശം

തിരുവോണം ബമ്പര്‍ വില്‍പ്പന 37 ലക്ഷത്തിലേയ്ക്ക്

ഇടുക്കി ജലാശയത്തിലേക്ക് വെള്ളം കൊണ്ടുപോകുന്ന ഇരട്ടയാര്‍ ടണലില്‍ രണ്ടുകുട്ടികള്‍ കാല്‍ വഴുതി വീണു; ഒരാളുടെ മൃതദേഹം ലഭിച്ചു

സംശയരോഗം: കൊട്ടാരക്കരയില്‍ ഭര്‍ത്താവ് ഭാര്യയുടെ കഴുത്തറുത്ത് കൊലപ്പെടുത്തി

മലയാളി യുവതിയുടെ മരണം ജോലി സമ്മര്‍ദ്ദം കൊണ്ടാണെന്ന പരാതി; കേന്ദ്രം അന്വേഷണം തുടങ്ങി

അടുത്ത ലേഖനം
Show comments