Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

‘നേഴ്സല്ലെ, അതും ബാംഗ്ലൂരിൽ, പോരാത്തതിന് സുന്ദരിയും‘; ആൻലിയയുടെ മരണത്തിൽ‌പോലും അശ്ലീല കമന്റുകൾ പോസ്റ്റ് ചെയ്യുന്നവർക്ക് മറുപടിയുമായി ഒരു ഡോക്ടർ

‘നേഴ്സല്ലെ, അതും ബാംഗ്ലൂരിൽ, പോരാത്തതിന് സുന്ദരിയും‘; ആൻലിയയുടെ മരണത്തിൽ‌പോലും അശ്ലീല കമന്റുകൾ പോസ്റ്റ് ചെയ്യുന്നവർക്ക് മറുപടിയുമായി ഒരു ഡോക്ടർ
, വെള്ളി, 25 ജനുവരി 2019 (09:25 IST)
ബാംഗ്ലൂരിലേക്ക് പുറപ്പെട്ട ആൻലിയയെ മരിച്ച നിലയിൽ ആലുവാ പുഴയിൽ കണ്ടെത്തിയതിൽ ഇപ്പോഴും ദുരൂഹതകൾ നീങ്ങിയിട്ടില്ല. ആൻലിയയുടേത് ആത്മഹത്യയാണ് എന്ന നിഗമനത്തിലാണ് പൊലീസ് അന്വേഷണം മുന്നോട്ടുപോകുന്നത് എങ്കിലും കൊലപാതകമെന്നതിന് തെളിവ് നൽകുന്നതാണ് ആൻലിയയുടെ ഡയറിക്കുറിപ്പുകൾ.
 
ഭർതൃവീട്ടിൽ അനുഭവിച്ചിരുന്ന ക്രൂരതകളെക്കുറിച്ചുള്ള സ്വന്തം കൈപ്പടയിൽ ആൻലിയ എഴുതിയ ഡയറി കുറിപ്പുകളിലെ വിശദാംശങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ ഉൾപ്പടെ വന്നതാണ്. എന്നാൽ ആൻലിയയുടെ മരണത്തിൽ പോലും അശ്ലീല കമന്റുകളാണ് പലരും പോസ്റ്റ് ചെയ്യുന്നത്. ‘നേഴ്സല്ലേ അതും ബാഗ്ലൂരിൽ, പോരാത്തതിന് സുന്ദരിയും‘. "അവിഹിതമെന്തെങ്കിലുമുണ്ടായി കാണും.അല്ലാതെ വെറുതെ ഒരാളെ കൊല്ലുവോ" എന്നാണ് മറ്റു ചിലർക്ക് പറയാനുള്ളത്.   
 
ഇത്തരം കമന്റുകൾക്ക് മറുപടി നൽകുകയാണ് ഡോക്ടർ ബെബെറ്റോ തിമോത്തി. ബാംഗ്ലൂർ എന്ന് പറയുന്ന സ്ഥലം "അഴിഞ്ഞാട്ടക്കാരികളായ" സ്ത്രീകൾക്ക്‌ "ആർമ്മാദ്ദിക്കാനുള്ള" സ്വർഗ്ഗമാണെന്ന പൊതു ബോധം ഒന്ന്.ബാംഗ്ലൂർ പഠിച്ച പെണ്ണാണെന്ന ഒറ്റ കാരണം കൊണ്ട്‌ കല്ല്യാണാലോചന മുടങ്ങി പോകുന്ന കേസുകളും ഈ നാട്ടിൽ വിരളമല്ല. നൈറ്റ്‌ ഡ്യൂട്ടിറ്റുൾപ്പെടെ എടുക്കേണ്ടി വരുന്ന "നഴ്സുമാർ" "അസമയത്ത്‌" ജോലി ചെയ്യേണ്ടി വരുന്നവരായതിനാൽ അവിഹിതത്തിനുള്ള സാധ്യത കൂടുതലാണെന്ന പൊതുബോധം രണ്ട്‌. എന്ന് ബെബെറ്റോ തിമോത്തി ഫെയ്സ്ബുക്കിൽ കുറിച്ചു. 
 
ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം 
 
"നഴ്സ്‌ അല്ലേ"
 
"അതും ബാംഗ്ലൂർ"
 
"പോരാത്തതിന്‌ സുന്ദരിയും"
 
"അവിഹിതമെന്തെങ്കിലുമുണ്ടായി കാണും.അല്ലാതെ വെറുതെ ഒരാളെ കൊല്ലുവോ"
 
പല പൊതുബോധങ്ങളെയും ഒരുമിച്ചങ്ങ്‌ ഊട്ടിയുറപ്പിച്ചുകൊണ്ട്‌ ഇങ്ങനെ ഒരു കമന്റ്‌ നഴ്സായ ഭാര്യ കൊല്ലപ്പെട്ടതിന്റെ പേരിൽ ഭർത്താവ്‌ അറസ്റ്റിലായ വാർത്തയ്ക്ക്‌ താഴെ വരുന്നത്‌ അത്ഭുതമായി തോന്നുന്നില്ല.ഒരു സ്ത്രീയെ കൊന്ന് തള്ളിയാലും മുഖത്ത്‌ ആസിഡ്‌ ഒഴിച്ചാലും ആ ക്രൂരതയെ "ന്യൂട്രൽ" കളിച്ച്‌ നള്ളിഫൈ ചെയ്യാനുള്ള ശ്രമങ്ങൾ ഈ നാട്ടിൽ ആദ്യത്തെ അല്ലല്ലോ.
 
ബാംഗ്ലൂർ എന്ന് പറയുന്ന സ്ഥലം "അഴിഞ്ഞാട്ടക്കാരികളായ" സ്ത്രീകൾക്ക്‌ "ആർമ്മാദ്ദിക്കാനുള്ള" സ്വർഗ്ഗമാണെന്ന പൊതു ബോധം ഒന്ന്.ബാംഗ്ലൂർ പഠിച്ച പെണ്ണാണെന്ന ഒറ്റ കാരണം കൊണ്ട്‌ കല്ല്യാണാലോചന മുടങ്ങി പോകുന്ന കേസുകളും ഈ നാട്ടിൽ വിരളമല്ല. നൈറ്റ്‌ ഡ്യൂട്ടിറ്റുൾപ്പെടെ എടുക്കേണ്ടി വരുന്ന "നഴ്സുമാർ" "അസമയത്ത്‌" ജോലി ചെയ്യേണ്ടി വരുന്നവരായതിനാൽ അവിഹിതത്തിനുള്ള സാധ്യത കൂടുതലാണെന്ന പൊതുബോധം രണ്ട്‌.
 
ഒരാളെ കൊന്നാലും,ആസിഡ്‌ ഒഴിച്ച്‌ അപായപ്പെടുത്തിയാലും ഇരയ്ക്കൊപ്പം നിൽക്കാതെ വേട്ടക്കാരനൊപ്പം നിൽക്കണമെങ്കിൽ വേട്ടക്കാരന്‌ ഒരു പ്രിവിലേജ്‌ വേണമെന്ന് ചുരുക്കം.
"ആണാണെന്നുള്ള" പ്രിവിലേജ്‌.
കിടു നാട്‌.കിടു മനുഷ്യർ!

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നിപയോട് പൊരുതിയ ലിനിക്ക് അംഗീകാരം; സംസ്ഥാന സര്‍ക്കാരിന്റെ നഴ്‌സുമാര്‍ക്കുള്ള പുരസ്‌കാരം ഇനി സിസ്റ്റര്‍ ലിനിയുടെ പേരില്‍