Publish Date: Mon, 18 Mar 2019 (12:52 IST)
Updated Date: Mon, 18 Mar 2019 (12:58 IST)
ഡൽഹി: ട്യൂഷൻ ക്ലാസിനായി എത്തിയ നാലുവയസുകാരിയെ ബലത്സംഗത്തിന് ഇരയാക്കി ട്യൂഷൻ അധ്യാപകന്റെ പിതാവ്. വെസ്റ്റ് ഡൽഹിയിലെ പഞ്ചാബി ബാഗ് പ്രദേശത്താണ് നാലുവയസുകാരി പീഡനത്തിന് ഇരയായത്. സംഭവത്തിൽ 55 കാരനെ പൊലീസ് അറസ്റ്റ് ചെയ്തു.
സ്കൂളിൽ പോയിവന്ന ശേഷം കുട്ടി പ്രദേശത്തെ ഒരു അധ്യാപകന്റെ അടുത്ത് ട്യൂഷന് പോകാറുണ്ട്. സംഭവ ദിവസം സ്കൂൾ കഴിഞ്ഞ് ട്യൂഷൻ ക്ലാസിനായി എത്തിയ പെൺകുട്ടിയെ ട്യൂഷൻ അധ്യാപകന്റെ പിതാവ് പീഡനത്തിന് ഇരയാക്കുകയായിരുന്നു.
ട്യൂഷൻ കഴിഞ്ഞ് വീട്ടിലെത്തിയപ്പോൾ സംഭവിച്ച കാര്യങ്ങൾ പെൺകുട്ടി അമ്മയോട് തുറന്നു പറയുകയായിരുന്നു. ഇതോടെ കുട്ടിയെ ഉടൻ തന്നെ മാതാപിതാക്കൾ ആശുപത്രിയിലെത്തിച്ചു. സംഭവത്തിൽ ട്യൂഷൻ അധ്യാപകന്റെ പിതാവായ 55കാരനെതീരെ പൊലീസ് പോക്സോ വകുപ്പ് ചുമത്തി കേസെടുത്തു.