ഏഴുവയസുകാരനെ കഴുത്തറുത്ത് കൊലപ്പെടുത്തി 75കാരി, ക്രൂര കൊലപാതകം കുട്ടി സ്കൂളിൽ നിന്നും വീട്ടിലേക്ക് മടങ്ങുമ്പോൾ

Webdunia
ശനി, 23 മാര്‍ച്ച് 2019 (13:27 IST)
ഏഴുവയസുകാരനെ ക്രൂരമായി കഴുത്തറുത്ത് കൊലപ്പെടുത്തി 75കാരി. സ്വിറ്റ്സർലൻഡിലെ നോര്‍ത്ത് വെസ്‌റ്റേണിലെ സെന്റ് ഗല്ലെര്‍ റിംഗിലാണ് ലോകത്തെ നടുക്കിയ കൊലപാതകം അരങ്ങേറിയത്. സ്കൂളിൽ നിന്നും വീട്ടിലേക്ക് മടങ്ങുകയായിരുന്ന കുട്ടിയെ വയോധിക ആക്രമിച്ച് കീഴ്പ്പെടുത്തിയ ശേഷം കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. 
 
കുട്ടിയുടെ അധ്യാപികയാണ് ഗുരുതരമായി മുറിവേറ്റ നിലയിൽ കുട്ടി വീണു കിടക്കുന്നത് കണ്ടെത്തിയത്. ഉടൻ തന്നെ യൂണിവേസിറ്റി വിദ്യാർത്ഥികളുടെ ആശുപത്രിയിൽ ഏഴുവയസുകാരനെ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആശുപത്രിയിൽ‌വച്ച് കുട്ടി മരണപ്പെടുകയായിരുന്നു.  
 
കുട്ടിയെ കൊലപ്പെടുത്തി എന്ന് സമ്മതിച്ച് വയോധിക തന്നെ പ്രോസിക്യൂട്ടറുടെ മുന്നിൽ കീഴടങ്ങുകയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ. കൊലപാതകത്തിന് പിന്നിലെ കാരണം എന്താണ് എന്ന് വ്യക്തമാക്കാൻ വയോധിക ഇതേവരേ തയ്യാറായിട്ടില്ല. ഇവർക്ക് മാനസികാമായ പ്രശ്നങ്ങൾ ഉണ്ടോ എന്ന് പൊലീസ് പരിശോധിച്ച് വരികയാണ്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

10 എക്സിറ്റ് പോളിൽ പത്തിലും യുഡിഎഫ്, വിവിധ സർവേകളിലെ പ്രവചനങ്ങൾ ഇങ്ങനെ

അമേരിക്കന്‍ തന്ത്രങ്ങള്‍ നടക്കില്ല, എണ്ണ വില 140 ഡോളര്‍ കടക്കും; പുതിയ ഭീഷണിയുമായി ഇറാന്‍

പാകിസ്ഥാന്റെ ഡ്രോണ്‍ ആക്രമണങ്ങള്‍ വെല്ലുവിളി?, ത്രിതല ആന്റി ഡ്രോണ്‍ സംവിധാനം ഒരുക്കാന്‍ ഇന്ത്യ

യുഎസ് നാവികസേന മറീനുകളുടെ വിവരങ്ങൾ ചോർത്തി ഇറാൻ ഹാക്കർമാർ; പെന്റഗൺ കടുത്ത ആശങ്കയിൽ

ഹോര്‍മുസ് തുറക്കാം, ആണവ ചര്‍ച്ച പിന്നീടാക്കാം; പുതിയ നിര്‍ദ്ദേശവുമായി ഇറാന്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

എക്സിറ്റ് പോളെല്ലാം കൃത്രിമം, 200ൽ കൂടുതൽ സീറ്റുകൾ നേടി അധികാരത്തിൽ വരുമെന്ന് മമത ബാനർജി

West Bengal Assembly Election Result 2026 Live: ബംഗാളിൽ മമത വീഴുമോ? വോട്ടെണ്ണൽ തത്സമയം

Puducherry Election Result 2026 Live : ബിജെപി സഖ്യം തന്നെ തുടരുമോ? പുതുച്ചേരി തീരുമാനിക്കുന്നു, മത്സരഫലം തത്സമയം

Kerala Assembly Election Result 2026 Live: കേരള നിയമസഭാ തിരഞ്ഞെടുപ്പ് ഫലം 2026

Assam Assembly Elections 2026 Live : ഹാട്രിക് അടിക്കുമോ ബിജെപി, അതോ കോണ്‍ഗ്രസിന്റെ തിരിച്ചുവരവോ, ഫലങ്ങള്‍ തത്സമയം

അടുത്ത ലേഖനം
Show comments