ഓല ടാക്സി ഡ്രൈവറെ യാത്രക്കാരായ ദമ്പതികൾ കൊലപ്പെടുത്തി, മൃതദേഹം മൂന്ന് കഷ്ണങ്ങളാക്കി ഓടയിൽ ഉപേക്ഷിച്ചു; പ്ലാൻ ചെയ്ത് നടപ്പിലാക്കിയ ക്രൂര കൃത്യത്തിന്റെ കഥ ഇങ്ങനെ

Webdunia
ചൊവ്വ, 5 ഫെബ്രുവരി 2019 (12:24 IST)
ഡൽഹി: ഓല ടാക്സി ഡ്രൈവറെ യാത്രക്കാരായ ദമ്പതികൾ ക്രൂരമായി കൊലപ്പെടുത്തിയേ ശേഷം മൃതദേഹം മൂന്ന് കഷ്ണങ്ങളാക്കി വെട്ടിനുറുക്കി ഓടയിൽ തള്ളി.  ഗ്രേറ്റർ നോയിഡയിലാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്. കാർ കൈക്കലാക്കുന്നതിന് വേണ്ടിയായിരുന്നു ക്രൂര കൊലപാതകം.
 
ജനുവരി 29ന് പുലർച്ചെ ഒരു മണീക്ക് ദമ്പതികളായ ഫർഹത് അലിയും, സീമ ശർമ്മയും ഓല ടാക്സി ബുക്ക് ചെയ്യുകയായിരുന്നു. ബുക്കിംഗ് ലഭിച്ച ഗോവിന്ദ് കാറുമായെത്തി. ഗാസിയാബാദിൽനിന്നും ഗുഡ്ഗാവിലേക്കായിരുന്നു ദമ്പതികൾക്ക് പോകേണ്ടിയിരുന്നത്. ദമ്പതികൾ വീട്ടിലെത്തിയതോടെ ഗോവിന്ദിനെ ചായക്കായി വീട്ടിലേക്ക് ക്ഷണിച്ചു, ക്ഷണം സ്വീകരിച്ച് ഗോവിന്ദ് ദമ്പതികൾക്കൊപ്പം വീട്ടിലെത്തി.
 
ചായയിൽ മയക്കുമരുന്ന് കലർത്തി ഗോവിന്ദിന് നൽകിയ ശേഷം കയർ കഴുത്തിൽ മുറുക്കിയാണ് ദമ്പതികൾ കൊലപാതകം നടത്തിയത്. ശെഷം ഉടനെ തന്നെ ഇവർ വീടുപൂട്ടി പുറത്തുപോയി. പിറ്റേ ദിവസം കട്ടറുകളും കത്തിയുമായി വീട്ടിലെത്തിയ ദമ്പതികൾ മൃതദേഹം മൂന്ന് കഷ്ണങ്ങളായി നുറുക്കി. മൂന്ന് കവറുകളിലാക്കി ഗ്രേറ്റർ നോയിഡയിലെ ഓഡയിൽ ഉപേക്ഷിച്ചു.
 
ഗോവിന്ദിന് ലഭിച്ച ബുക്കിംഗുകളെ അടിസ്ഥാനപ്പെടുത്തി പൊലീസ് നടത്തിയ അന്വേഷണമാണ് പ്രതികളെ കുടുക്കിയത്. ഗാസിയാബാദിലെ ലോനിയിൽനിന്നും കാർ വിൽക്കാൻ ശ്രമിക്കുന്നതിനിടെ പൊലീസ് ദമ്പതികളെ അറസ്റ്റു ചെയ്യുകയായിരുന്നു. കാർ സ്വന്തമാക്കാൻ വേണ്ടിയാണ് കൊലപാതകം നടത്തിയത് എന്നും മൃതദേഹം ഉപേക്ഷിക്കുന്നതിനായാണ് മൂന്ന് കഷ്ണങ്ങളായി നുറുക്കിയത് എന്നും പ്രതികൾ പൊലീസിൽ മൊഴി നൽകിയിട്ടുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ശബരിമലയില്‍ സ്വര്‍ണ്ണകൊള്ളക്കേസ്: തന്ത്രിയുടെ ജാമ്യം റദ്ദാക്കാന്‍ കേരള ഹൈക്കോടതി വിസമ്മതിച്ചു

കായംകുളം കായലില്‍ കൈകാലുകള്‍ കെട്ടിയിട്ട നിലയില്‍ സ്ത്രീയുടെ മൃതദേഹം, കൊലപാതകമെന്ന് സംശയം

ഇന്ധനവില രണ്ട് രൂപ കൂടി ഉടൻ വർധിപ്പിക്കും

56 ഇഞ്ചിന്റെ നെഞ്ചളവാണ്, പക്ഷേ ഒറ്റ ചോദ്യത്തില്‍ വിറച്ചു, നോര്‍വീജിയന്‍ മാധ്യമപ്രവര്‍ത്തകയുടെ എഫ്ബി, ഇന്‍സ്റ്റ പൂട്ടിച്ചു

വന്ദേമാതരം രാജ്ഭവന്റെ നിർദേശം, എഴുന്നേറ്റ് നിന്നപ്പോൾ ആണ് കേട്ടത്: മുഖ്യമന്ത്രി

എല്ലാം കാണുക

ഏറ്റവും പുതിയത്

ഹോര്‍മുസ് അടച്ചുപൂട്ടിയെങ്കിലും ഇന്ത്യന്‍ കപ്പലുകള്‍ ഇപ്പോഴും കടന്നുപോകുന്നു: ഷിപ്പിങ് മന്ത്രാലയം

മാസപ്പടി കേസ്: അന്വേഷണം സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് സിഎംആര്‍എല്‍ നല്‍കിയ ഹാജിയെ എതിര്‍ക്കാന്‍ ഇഡി

30 ദിവസത്തേക്കുള്ള പാചകവാതകം സംഭരിക്കണം, കമ്പനികൾക്ക് നിർദേശം നൽകി കേന്ദ്രം

Kerala Rain : ഇരട്ട ചക്രവാതച്ചുഴി: ചൊവ്വാഴ്ച വരെ സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ശക്തമായ മഴ, നാളെ 5 ജില്ലകളിൽ യെല്ലോ അലർട്ട്

വൈദ്യുതി ബിൽ കുറയ്ക്കാൻ ചില പൊടികൈകൾ

അടുത്ത ലേഖനം
Show comments