Publish Date: Sat, 02 Feb 2019 (13:13 IST)
Updated Date: Sat, 02 Feb 2019 (13:15 IST)
ലണ്ടൻ: മൃതദേഹത്തെ ലൈംഗിക അതിക്രമത്തിന് വിധേയമാക്കിയ യുവാവിന് ആറുവർഷം കഠിന തടവിന് ശിക്ഷിച്ച് ലണ്ടൻ കോടതി. കാസിം ഖുറം എന്ന യുവാവിനെയാണ് ലണ്ടനിലെ ബെര്‍മിങ്ഹാം കോടതി ആറുവർഷത്തെ തടവിന് ശിക്ഷിച്ചത്.
മൃതദേഹങ്ങൾ സൂക്ഷിക്കാറുള്ള ഫ്യൂണറൽ ഹോം തകർത്ത് കാസിം ഖുറം മൃതദേഹത്തെ ലൈംഗിക അതിക്രമത്തിന് വിധേയമാക്കുകയായിരുന്നു. ഫ്യൂണറൽ ഹോം തകർത്ത് ഉള്ളി പ്രവേശിക്കുന്നതിനിടെ മൂന്ന് മൃതദേഹങ്ങൾക്കും 9 ശബപ്പെട്ടികൾക്കും കേടുപാടുകൾ സംഭവിച്ചിരുന്നു
എല്ലാ മനുഷ്യ വിവേകങ്ങളെയും അട്ടിമറിക്കുന്ന കുറ്റകൃത്യമാണ് പ്രതി നടത്തിയത് എന്ന് വ്യക്തമാക്കിയാണ് കോടതി പ്രതിക്ക് 6 വർഷം കഠിന തടവ് ശിക്ഷയായി വിധിച്ചത്.