സഹപാഠികളെ കൊന്ന് രക്തം കുടിക്കാൻ പദ്ധതിയിട്ടു, സാത്താൻ സേവകരായ രണ്ട് വിദ്യാർത്ഥിനികൾ പിടിയിൽ

Webdunia
വെള്ളി, 26 ഒക്‌ടോബര്‍ 2018 (19:06 IST)
ഫ്ലോറിഡ: സഹപാഠികളെ കൊന്ന് രക്തം കുടിക്കാൻ പദ്ധതിയിട്ട് സ്കൂളിൽ പതുങ്ങിയിരുന്ന രണ്ട് വിദ്യാർത്ഥിനികളെ പൊലീസ് അറസ്റ്റ് ചെയ്തു. അമേരിക്കയിൽ ഫ്ലോറഡയിലെ ബാൾട്ടോ മീഡിയൽ സ്കൂളിലാണ് സംഭവം ഉണ്ടായത്. 11കാരിയും 12കാരിയുമണ് സംഭവത്തിൽ പിടിയിലായത്.
 
സഹപാഠികളെ കൊലപ്പെടുത്തിയ ശേഷം രക്തം കുടിച്ച് ആത്മഹത്യ ചെയ്യാനായിരുന്നു വിദ്യാർത്ഥിനികൾ പദ്ധതിയിട്ടിരുന്നത്. സ്കൂളിൽ എത്തിയിരുന്നെങ്കിലും ക്ലാസിൽ കാണാതായി വന്നതോടെ വിദ്യാർത്ഥികൾക്കായി നടത്തിയ തിരച്ചിലിൽ ടൊയ്‌ലറ്റിൽ ആയുധവുമായി പതുങ്ങിയിരിക്കുന്നതായി കണ്ടെത്തുകയായിരുന്നു. ഉടൻ തന്നെ സ്കൂൾ അധികൃതർ പൊലിസിൽ വിവരമറിയിച്ചു.
 
ടൊയ്‌ലെറ്റിൽ മറ്റു വിദ്യാർത്ഥികൾ എത്തുമ്പോൾ അവരെ കൊലപ്പെടുത്തിയ ശേഷം രക്തംകുടിച്ച് സ്വയം കുത്തി മരിക്കാൻ തീരുമാനിച്ചുറച്ചാണ് ഇവർ പതുങ്ങിയിരുന്നിരുന്നത്. ഇവരിൽ നിന്നും കത്തികളും പിസ കട്ടറും പൊലീസ് പിടിച്ചെടുത്തു.
 
സാത്താൻ വിശ്വാസികളായ കുട്ടികൾ ക്രൂരമയ ഇതിവൃത്തമുള്ള സിനിമകൾ കണ്ട് അതിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് ഇത്തരം പ്രവർത്തിക്ക് മുതിർന്നതെന്ന് പൊലീസ് പറയുന്നു. രക്തം കുടിച്ച് ആത്മഹത്യചെയ്ത് നരകത്തിൽ സാത്താനോടൊപ്പം ജീവിക്കുകയായിരുന്നു തങ്ങളുടെ ലക്ഷ്യം എന്ന് കുട്ടികൾ പൊലീസിന് മൊഴി നൽകി. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ക്ഷേമ പെൻഷൻ വിതരണം ഇന്നുമുതൽ

സ്‌ഫോടനത്തില്‍ 12 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടു; പ്രധാനമന്ത്രി മോദിക്ക് ഖത്തര്‍ അമീറില്‍ നിന്ന് ഫോണ്‍ കോള്‍

അയോധ്യക്ഷേത്ര ഫണ്ട് തട്ടിപ്പ് : തിരെഞ്ഞെടുപ്പ് അടുത്ത് നിൽക്കെ ബിജെപിക്ക് വൻ തിരിച്ചടി, സംഘപരിവാറിനുള്ളിലും ഭിന്നത

സംസ്ഥാനത്ത് ഷിഗെല്ല പടരുന്നു; ജാഗ്രത പാലിക്കുക

കോൺഗ്രസ് പിന്നിൽ നിന്ന് കുത്തുന്നവർ; ഡിഎംകെ-ആം ആദ്മി മുന്നണിയിലേക്ക് സിപിഎം എത്തുമോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

വെനസ്വല ഭൂകമ്പത്തില്‍ മരണം 920 ആയി; 50000ത്തിലധികം പേരെ കാണാനില്ല

പ്രകോപനവുമായി യുഎസ്; തിരിച്ചടിച്ച് ഇറാൻ

ബ്രിട്ടനിലെ 35°C ഇന്ത്യയില്‍ 45°C നേക്കാള്‍ മോശമായി അനുഭവപ്പെടുന്നത് എന്തുകൊണ്ട്?

ഹോര്‍മൂസില്‍ കപ്പല്‍ ആക്രമിച്ചതിന് തിരിച്ചടി; ഇറാന്റെ മിസൈല്‍ ഡ്രോണ്‍ കേന്ദ്രങ്ങളില്‍ അമേരിക്കന്‍ ആക്രമണം

യുഡിഎഫ് സര്‍ക്കാര്‍ ഒരു മാസം പൂര്‍ത്തിയാക്കിയിട്ടും കോണ്‍ഗ്രസ് മന്ത്രിമാര്‍ ഇതുവരെ പേഴ്സണല്‍ സ്റ്റാഫിനെ നിയമിച്ചിട്ടില്ല

അടുത്ത ലേഖനം
Show comments