Publish Date: Mon, 15 Oct 2018 (13:14 IST)
Updated Date: Mon, 15 Oct 2018 (13:16 IST)
ഡൽഹി: ഡൽഹിയിൽ യുവതിയെ സഹപ്രവർത്തകർ ചേർന്ന് കൂട്ടബലാത്സംഗത്തിനിരയാക്കി. ഡൽഹിയിലെ ദ്വാരകയിൽ ശനിയാഴ്ച രാത്രിയാണ് സംഭവം ഉണ്ടായത്. ബ്രിജു വിനോദ് കുമാർ എന്നിവർ ചേർന്നാണ് സഹപ്രവർത്തകയായ യുവതിയെ മയക്കുമരുന്ന് നൽകി പീഡനത്തിനിരയാക്കിയത്.
ശനിയാഴ്ച രാത്രി ഓഫീസിൽ നിന്നിറങ്ങിയ യുവതിയെ വീട്ടിലെത്തിക്കാം എന്നുപറഞ്ഞ് ഇരുവരും കൂടെക്കൂട്ടുകയായിരുന്നു. പിന്നീട് ശീതള പാനിയത്തിൽ മയക്കുമരുന്ന് കലർത്തി യുവതിക്കു നൽകി. ഇതോടെ
പ്രതികരിക്കാനാവാത്ത അവസ്ഥയിലായ യുവതിയെ ഇരുവരും ചേർന്ന് ഫ്ലാറ്റിലേക്ക് കൂട്ടിക്കൊണ്ടിപോയി കൂട്ടബലാത്സംഗത്തിനിരയാക്കുകയായിരുന്നു.
സംഭവ ശേഷം യുവതിയെ വസന്ത് കുഞ്ചിൽ ഇരുവരും ഇറക്കിവിട്ടു. ഏറെ പണിപ്പെട്ടാണ് യുവതി പിന്നീട് വീട്ടിലെത്തിച്ചേർന്നത്. വീട്ടിലെത്തിയതോടെ താൻ നേരിട്ട അതിക്രമം യുവതി ബന്ധുക്കളോട് തുറന്നു പറയുകയായിരുന്നു. ഇതോടെ ബന്ധുക്കൾ പൊലീസിൽ പരാതി നൽകി. വൈദ്യ പരിശോധന നിന്നും യുവതി കൂട്ട ബലാത്സംഗത്തിനിരയായതായി വ്യക്തമായിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.