ഗ്രാമത്തിലെ യുവാവുമായി പ്രണയത്തിലായതിന് മാതാപിതാക്കൾ 15കാരിയെ ചുട്ടുകൊന്നു

Webdunia
തിങ്കള്‍, 1 ഒക്‌ടോബര്‍ 2018 (12:45 IST)
ജയ്പൂർ: ഗ്രമത്തിലെ യുവാവുമായി പ്രണയത്തിലായതിന് 15 കാരിയായ സ്വന്തം മകളെ മാതാപിതാക്കൾ ചേർന്ന് ജീവനോടെ ചുട്ടുകൊന്നു. ജ്യപൂരിൽ പാഗ്രി ഗ്രാമത്തിൽ വെള്ളിയാഴ്ചയാണ് സംഭവം ഉണ്ടായത്. യുവാവുമായുള്ള പ്രണയം നാട്ടുകാർക്കിടയിൽ ചർച്ചയായതാണ് കൊലപാതകം നടത്താൻ മാതാപിതാക്കളെ പ്രേരുപ്പിച്ചത്.
 
തങ്ങളുടെ മകൾ വീട്ടിൽ തീ കൊളുത്തി ആത്മഹത്യ ചെയ്തതായി പറഞ്ഞ് മാതാപിതാക്കൾ തന്നെയാണ് പൊലീസിൽ വിവരമറിയിച്ചത്. പരിക്ഷയിൽ മാർക്ക് കുറഞ്ഞതിന്റെ മാനസിക സംഘർഷത്തിലാണ് ആത്മഹത്യ എന്നായിരുന്നു മാതാപിതാക്കളുടെ വാദം. എന്നാൽ പൊലീസ് പിന്നീട് നടത്തിയ വിശദമായ അന്വേഷണത്തിൽ പെൺകുട്ടിയുടേത് ആത്മഹത്യയല്ല എന്ന് കണ്ടെത്തുകയായിരുന്നു.
 
ഫോറൻസിക് സംഘം സംഭവ സ്ഥാലത്ത് നിന്നും ശേഖരിച്ച തെളിവുകളും മാതാപിതാക്കളുടെ മൊഴിയിലെ വൈരുദ്യവുമാണ് കൊലപാതകം പുറത്തുകൊണ്ടുവന്നത്. പൊലീസ് നടത്തിയ ചോദ്യം ചെയ്യലിൽ മകളെ തങ്ങൾ ചുട്ടുകൊല്ലുകയായിരുന്നു എന്ന് സമ്മതിച്ചിട്ടുണ്ട്. യുവാവുമായുള്ള പ്രണയത്തെ കുറിച്ച് ഗ്രാമ വാസികൾ മോഷമായി സംസാരിക്കാൻ ആരംഭിച്ചതോടെയാണ് മകളെ കൊലപ്പെടുത്താൻ തങ്ങൾ തീരുമാനിച്ചത് എന്നും ഇവർ പൊലീസിനു മൊഴി നൽകി.   

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കേരളത്തിൽ 2 സീറ്റ് ഉറപ്പിച്ച് ബിജെപി, 10 മണ്ഡലങ്ങളിൽ അട്ടിമറിക്ക് സാധ്യതയെന്നും വിലയിരുത്തൽ

നഷ്ടങ്ങൾക്കെല്ലാം എണ്ണിയെണ്ണി കണക്ക് ചോദിക്കും, ആക്രമിച്ചവർ ശിക്ഷിക്കപ്പെടാതെ പോകില്ല: മുജ്തബ ഖമേനി

ഹോർമുസിൽ ഫീസ് ഈടാക്കാതിരിക്കുന്നതാണ് ഇറാന് നല്ലതെന്ന് ട്രംപ്, പാകിസ്ഥാനിൽ ഇന്ന് നിർണായക ചർച്ച

വിജയുടെ ജനനായകന്റെ രംഗങ്ങള്‍ സോഷ്യല്‍ മീഡിയയില്‍, റിലീസിന് മുന്‍പെ വലിയ തിരിച്ചടി

യുഎസ് രക്ഷാദൗത്യം ഇറാന്റെ ആണവ ഇന്ധനം മോഷ്ടിക്കാനുള്ള മറയോ? ഗുരുതര ആരോപണവുമായി ഇറാന്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

US vs Iran: സ്ഥിതിഗതികൾ വീണ്ടും വഷളാകുന്നു; ഇറാനിയൻ കപ്പൽ പിടിച്ചെടുത്തെന്ന് ട്രംപ്, യുഎസിനെ ആക്രമിച്ചെന്ന് ഇറാൻ

സഹിക്കാന്‍ കഴിയാത്ത ചൂട്: പാലക്കാട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും താല്‍ക്കാലികമായി പ്രവര്‍ത്തനം നിര്‍ത്താന്‍ ഉത്തരവിട്ട് കളക്ടര്‍

അസിം മുനീർ ഒരു ബാധ്യതയാകും, ട്രംപ് ഭരണകൂടം ജാഗ്രത പാലിക്കണമെന്ന് യുഎസ് ഇൻ്റലിജൻസ്

ജാഗ്രത വേണം, അടുത്ത 2 ദിവസം ഉഷ്ണതരംഗത്തിന് സമാനമായ കടുത്ത ചൂട്

വേനൽ കടുത്തതോടെ കുതിച്ചുയർന്ന് ചെറുനാരങ്ങ വില, കിലോ വില 200 രൂപയായി

അടുത്ത ലേഖനം
Show comments