Publish Date: Sat, 08 Sep 2018 (16:07 IST)
Updated Date: Sat, 08 Sep 2018 (16:08 IST)
മൂവാറ്റുപുഴ: ബസിനടിയില്‍ കുത്തേറ്റു മരിച്ച നിലയിൽ യുവാവിന്റെ മൃതദേഹം. കെ എസ് ആർ ടി സി ബസ്റ്റാന്റിന് സമീപം 130 ജംഗ്ഷന്‍ ബൈപാസ് റോഡില്‍ പാര്‍ക്ക് ചെയ്തിരുന്ന ബസിന്റെ അടിയിലാണ് മൃതദേഹം കണ്ടെത്തിയത്.
മാറാടി കണ്ടത്തില്‍ പി പി അഷറഫാണ് കൊല്ലപ്പെട്ടത്. ശനിയാഴ്ച പുലര്‍ച്ചെ നാലുമണിയോടെ ബസ് പരിശോധനക്കെത്തിയ ജീവനക്കാർ മൃതദേഹം കണ്ടത്തുകയായിരുന്നു. വയറിന്റെ വലതു ഭാഗത്ത് കുത്തേറ്റ നിലയിലായിരുന്നു മൃതദേഹം.
മത്സ്യ വിറ്റും ആക്രി വ്യാപാരം നടത്തിയും പൊതു പരിപാടികൾക്കായി ചിത്രങ്ങൾ വരച്ചും ചുമരെഴുത്തുകൾ നടത്തിയുമൊക്കെയാണ് ഇയാൾ ജീവിച്ചിരുന്നത് രണ്ട് പെൺകുട്ടികളുടെ പിതാവാണ് കൊല്ലപ്പെട്ട അഷറഫ്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.