മൂന്നാമതും ഗർഭിണിയായതിന് ലേബർ റൂമിൽ യുവതിക്ക് ഡോക്ടറുടെ മർദ്ദനം

Webdunia
തിങ്കള്‍, 3 സെപ്‌റ്റംബര്‍ 2018 (15:52 IST)
ഡൽഹി: മൂന്നാമതും ഗർഭിണിയായതിന് ലേബർ റൂമിൽ വച്ച് യുവതിയെ ഡോക്ടർ മർദ്ദിച്ചു. ഡോ ഹെഗ്ഡേവാർ ആരോഗ്യ സൻസ്ഥാൻ ഗവണ്മെന്റ് ആശുപത്രിയിലാണ് സംഭവം ഉണ്ടായത്. 22 കാരിയായ ബുൾബുൾ അറോറക്കാണ് മൂന്നാമതും ഗർഭം ധരിച്ചതിന് ഡോക്ടറുടെ മർദ്ദനമേറ്റത്.
 
പ്രസവ വേദന അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ എത്തിയതു മുതൽ ഡോക്ടർ മോഷമായി പെറുമാറുകയായിരുന്നു. കുടുംബാസൂത്രണ മാർഗങ്ങൾ സ്വീകരിക്കുന്നില്ല എന്ന കാരണം പറഞ്ഞായിരുന്നു മർദ്ദനം. ലേബർ റൂമിലേക്ക് മാറ്റിയ യുവതിയെ ഡോക്ടർ തുടയിൽ ഇടിക്കുകയായിരുന്നു എന്നാണ് ആരോപണം.
 
പതിനൊന്നരയോടെ ബുൾബുൾ പെൺകുഞ്ഞിനു ജൻ‌മം നൽകിയെങ്കിലും വീട്ടുകാരെ അറിയിച്ചത് ഒന്നരയോടെയാണ് എന്ന് ബന്ധിക്കൾ പറയുന്നു. കാര്യങ്ങൾ അന്വേഷിക്കാനായി ലേബർ റൂമിനടുത്തേക്ക് ഭർത്താവായ പ്രകാശ് അറോറ ചെന്നപ്പോഴാണ് കുഞ്ഞ് ജനിച്ച വിവരം അറിയിച്ചത്. ഭർത്താവ് കാണാനായി ചെന്നപ്പോൾ തനിക്ക് നേരിട്ട ദുരനുഭവത്തെ കുറിച്ച് ബുൾബൂൾ ഭർത്താവിനെ അറിയിക്കുകയായിരുന്നു.
 
ഉടൻ തന്നെ ബന്ധുക്കൾ പൊലീസിനും മെഡിക്കൽ ഓഫീസർക്കും പരാതി നൽകി. അതേ സമയം തങ്ങൾക്ക് പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നും മെഡിക്കൽ ഓഫീസറിൽ നിന്നുമാണ് സംഭവങ്ങൾ അറിഞ്ഞതെന്നുമാണ് ആശുപത്രി സൂപ്രണ്ട് സുശീൽ കുമാർ പറയുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഒടുവില്‍ സമാധാനം തേടിയെത്തി, ഇന്ന് മുതല്‍ എന്റെ ശബ്ദം തിരെഞ്ഞെടുക്കുന്നു, പോസ്റ്റുമായി അനുപമ പരമേശ്വരന്‍, ഒരു ബ്രെയ്ക്കപ്പ് മണക്കുന്നുവെന്ന് സോഷ്യല്‍ മീഡിയ

29 രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന കൃത്രിമബുദ്ധിക്കായുള്ള ലോക സംഘടന ആരംഭിച്ച് ചൈന; ഇന്ത്യ ഇല്ല

ഇറാനിലുള്ള ഇന്ത്യക്കാര്‍ ഉടന്‍ രാജ്യം വിടണം; നിര്‍ദേശവുമായി ഇന്ത്യന്‍ എംബസി

എത്തനോള്‍ ഉടന്‍ ഇന്ത്യന്‍ അടുക്കളകളിലും എത്തും; രാജ്യത്തിന്റെ എത്തനോള്‍ ഉല്‍പാദന ശേഷി പ്രതിവര്‍ഷം 20 ബില്യണ്‍ ലിറ്റര്‍ കവിഞ്ഞു

വൈഭവിനെതിരെ എങ്ങനെ ബൗൾ ചെയ്യുമെന്ന് ചോദിച്ചില്ലെ, ആർച്ചറിന് അന്നെ മനസിലായി, പുറത്താക്കിയത് 2 തവണ !

എല്ലാം കാണുക

ഏറ്റവും പുതിയത്

സിജെപി സമരത്തിന്റെ ക്രെഡിറ്റ് തട്ടിയെടുത്ത് കോൺഗ്രസ്; എയറിലാക്കി പിള്ളേര്

ഇത് മോദി സർക്കാരിന്റെ മരണമണി !

'ഈ സമരത്തിൽ നിർണായക പങ്ക് വഹിച്ചു'; ഇടത് വിദ്യാർഥി സംഘടനകൾക്ക് നന്ദി പറഞ്ഞ് സിജെപി

'ട്രംപ് അടങ്ങിയോ?'; 14-ാം ദിവസം വെടിനിർത്തൽ, താൽക്കാലിക ആശ്വാസം

Amit Shah: അമിത് ഷാ ഉപപ്രധാനമന്ത്രി സ്ഥാനത്തേക്ക്?

അടുത്ത ലേഖനം
Show comments