Webdunia - Bharat's app for daily news and videos

Install App

അഞ്ചുവയസുകാരിയെ പീഡനത്തിനിരയാക്കി കൊലപ്പെടുത്തിയ ശേഷം സെപ്ടിക് ടാങ്കിൽ ഉപേക്ഷിച്ചു; ബന്ധുവായ 20കാരൻ പിടിയിൽ

Webdunia
ബുധന്‍, 22 ഓഗസ്റ്റ് 2018 (16:10 IST)
ജബല്‍പുര്‍: അഞ്ചുവയസുകാരിയെ പീഡനത്തിനിരയാക്കി കൊലപ്പെടുത്തിയ ശേഷം സെപ്ടിക് ടാങ്കിൽ ഉപേക്ഷിച്ചു. മധ്യപ്രദേശിലെ ജബല്‍പൂരിലുള്ള കതംഗി ഗ്രാമത്തിലാണ് ക്രൂരമായ സംഭവം ഉണ്ടായത്. സാംഭവത്തിൽ പെൺകുട്ടിയുടെ ബന്ധു 20കാരനായ ആനന്ദ് കുശ്വാഹയെ പൊലീസ് പിടികൂടി.
 
പെൺകുട്ടിയെ കാണാതായത് മുതലൽ തിരച്ചിലിന് മുന്നിൽ ആനന്ദ് ഉണ്ടായിരുന്നു. കാണാതാവുന്നതിനു മുൻപ് വരെ പെൺകുട്ടി ആനന്ദിനൊപ്പമയിരുന്നു എന്ന കുട്ടിയുടെ പിതാവിന്റെ മൊഴിയാണ് പ്രതിയെ കുടുകിയത്. സംശയം തോന്നിയ പൊലീസ് ആനന്ദിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. ഇതോടെയാണ് കേസിന്റെ ചുരുളയിയുന്നത്.
 
കുട്ടിയെ  സമീപത്തെ നദിക്കരയിൽ വച്ച് പീഡനത്തിനിരയാക്കി കൊലപ്പെടുത്തിയ ശേഷം നദിയിൽ ഒഴുക്കി എന്നായിരുന്നു ഇയാൾ ആദ്യം പൊലീസിൽ മൊഴി നൽകിയിരുന്നത്. എന്നാൽ ഇത് കള്ളമാണെന്ന് മനസിലാക്കിയ പൊലീസ് വീണ്ടും ചോദ്യം ചെയ്തതോടെ സത്യം പുറത്തുവന്നു.
 
വീട്ടിൽ വച്ച് പെൺകുട്ടിയെ പീഡനത്തിനിരയാക്കിയെന്നും പെൺകുട്ടി കരായാൻ തുടങ്ങിയതോടെ മൂക്കും വായും പൊത്തിപ്പിച്ചിടിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം സെപ്ടിക്ക് ടാങ്കിൽ ഉപേക്ഷിച്ചെന്നും പ്രതി മൊഴി നൽകി. തുടർന്ന് പൊലീസ് മൃതദേഹം കണ്ടെത്തുകയായിരുന്നു. പെൺകുട്ടിയുടെ പിതാവിന്റെ മൂത്ത സഹോദരന്റെ മകനാണ് പ്രതി. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കടമെടുത്ത് മുടിപ്പിക്കുമോ? സതീശൻ സർക്കാർ 100 ദിവസം പിന്നിടുമ്പോൾ കടം 15,000 കോടി കടന്നു !

തലയടിച്ച് തകർത്ത അക്രമി അഭിമുഖവുമായി നടക്കുന്നു, പോലീസ് സ്റ്റേഷൻ ഉപരോധിച്ച് സിജെപി, ഡൽഹിയിൽ നാടകീയ സംഭവങ്ങൾ

മുസ്ലീമാണെന്ന് അറിഞ്ഞപ്പോൾ നേരിട്ടത് ക്രൂര മർദ്ദനം, ഡൽഹി പോലീസിനെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി വനിതാ മാധ്യമപ്രവർത്തകർ

മോദിയുടെ നിശബ്ദത; മണിപ്പൂരിൽ മൂന്ന് വർഷത്തിനിടെ കൊല്ലപ്പെട്ടത് 306 പേർ, 49 പേരെ കാണാനില്ല

ആരാകും വനിതാ കമ്മീഷൻ അധ്യക്ഷ, കോൺഗ്രസിൽ വീണ്ടും ചർച്ചകൾ സജീവം: അയിഷ പോറ്റിയ്ക്കായി വിഡി പക്ഷം, ദീപ്തിക്കായി കെ സി

എല്ലാം കാണുക

ഏറ്റവും പുതിയത്

ദേശീയപാതയിൽ സ്‌കൂട്ടറും കാറും കൂട്ടിയിടിച്ച് അപകടം: യുവാവ് മരിച്ചു

ആകെ സമ്മാനത്തുക 125 കോടി, ഇതുവരെ വിറ്റത് 59 ലക്ഷം ടിക്കറ്റുകൾ, തിരുവോണം ബമ്പർ, ബമ്പർ ഹിറ്റ്

പിണറായിക്കെതിരെയും കേസെടുക്കണം, ഡിജിപിക്ക് കത്തയച്ച് ഇ ഡി

ബന്ധുനിയമനവുമായി മന്ത്രി ബിന്ദു കൃഷ്ണ; ഭർത്താവിന്റെ ബന്ധുവിന് ജോലി !

ജർമനിയിൽ വീണ്ടും തീവ്ര വലതിന് വേരോട്ടം, പ്രാദേശിക തിരെഞ്ഞെടുപ്പിൽ ആധിപത്യം സ്ഥാപിച്ച് എ എഫ് ഡി, യൂറോപ്പിനെ കാത്തിരിക്കുന്നതെന്ത്?

അടുത്ത ലേഖനം
Show comments