Publish Date: Wed, 22 Aug 2018 (16:10 IST)
Updated Date: Wed, 22 Aug 2018 (16:14 IST)
ജബല്‍പുര്‍: അഞ്ചുവയസുകാരിയെ പീഡനത്തിനിരയാക്കി കൊലപ്പെടുത്തിയ ശേഷം സെപ്ടിക് ടാങ്കിൽ ഉപേക്ഷിച്ചു. മധ്യപ്രദേശിലെ ജബല്‍പൂരിലുള്ള കതംഗി ഗ്രാമത്തിലാണ് ക്രൂരമായ സംഭവം ഉണ്ടായത്. സാംഭവത്തിൽ പെൺകുട്ടിയുടെ ബന്ധു 20കാരനായ ആനന്ദ് കുശ്വാഹയെ പൊലീസ് പിടികൂടി.
പെൺകുട്ടിയെ കാണാതായത് മുതലൽ തിരച്ചിലിന് മുന്നിൽ ആനന്ദ് ഉണ്ടായിരുന്നു. കാണാതാവുന്നതിനു മുൻപ് വരെ പെൺകുട്ടി ആനന്ദിനൊപ്പമയിരുന്നു എന്ന കുട്ടിയുടെ പിതാവിന്റെ മൊഴിയാണ് പ്രതിയെ കുടുകിയത്. സംശയം തോന്നിയ പൊലീസ് ആനന്ദിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. ഇതോടെയാണ് കേസിന്റെ ചുരുളയിയുന്നത്.
കുട്ടിയെ സമീപത്തെ നദിക്കരയിൽ വച്ച് പീഡനത്തിനിരയാക്കി കൊലപ്പെടുത്തിയ ശേഷം നദിയിൽ ഒഴുക്കി എന്നായിരുന്നു ഇയാൾ ആദ്യം പൊലീസിൽ മൊഴി നൽകിയിരുന്നത്. എന്നാൽ ഇത് കള്ളമാണെന്ന് മനസിലാക്കിയ പൊലീസ് വീണ്ടും ചോദ്യം ചെയ്തതോടെ സത്യം പുറത്തുവന്നു.
വീട്ടിൽ വച്ച് പെൺകുട്ടിയെ പീഡനത്തിനിരയാക്കിയെന്നും പെൺകുട്ടി കരായാൻ തുടങ്ങിയതോടെ മൂക്കും വായും പൊത്തിപ്പിച്ചിടിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം സെപ്ടിക്ക് ടാങ്കിൽ ഉപേക്ഷിച്ചെന്നും പ്രതി മൊഴി നൽകി. തുടർന്ന് പൊലീസ് മൃതദേഹം കണ്ടെത്തുകയായിരുന്നു. പെൺകുട്ടിയുടെ പിതാവിന്റെ മൂത്ത സഹോദരന്റെ മകനാണ് പ്രതി.