ഉദയ്പൂർ: രാജസ്ഥാനിൽ പ്രണയിച്ച് വിവാഹം ചെയ്ത ദമ്പതികളെ നഗ്നരാക്കി റോഡിലൂടെ നടത്തി നാട്ടുകാരുടെ ക്രൂരത. ഇതിന്റെ ദൃശ്യങ്ങൾ പകർത്തിൽ ഇവർ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു. സുരാകുണ്ഡ് സ്വദേശികളായ ദമ്പതികൾക്കാണ് നാട്ടുകാരിൽ നിന്നും ഈ ക്രൂരത നേരിടേണ്ടി വന്നത്.
സംഭവത്തിൽ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. യുവതി ആദ്യം ഒരു വിവാഹം കഴിച്ചിരുന്നു. ആദ്യ ഭരത്താവിന്റ് പ്രതികാരമാണ് അക്രമത്തിലേക്ക് നയിച്ചത്. ആദ്യ ഭർത്താവിനൊപ്പം കൂട്ടംകൂടി വന്ന ആളുകളാണ് ദമ്പതിമാരെ അക്രമിച്ചത് എന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.