Webdunia - Bharat's app for daily news and videos

Install App

ചൂട് സഹിക്കാനാകാതെ പൊതു കിണറ്റിലിറങ്ങി കുളിച്ചു; ദളിത് കുട്ടികളെ നഗ്നരാക്കി നടത്തി മർദ്ദിച്ച് ഉന്നത ജാതിക്കാർ

Webdunia
വെള്ളി, 15 ജൂണ്‍ 2018 (16:23 IST)
പൊതു കിണറ്റിൽ ഇറങ്ങി കുളിച്ചതിന് ദളിത് കുട്ടികളെ ഉന്നത ജാതിക്കാർ നഗ്നരാക്കി നടത്തി മർദ്ദിച്ചു. മഹാരാഷ്ട്ര ജാൽഗണിലെ വകാഡി ഗ്രാമത്തിലാണ് സംഭവം ഉണ്ടായത്. ചൂട് സഹിക്കാനാകാത്തതിനെ തുടർന്ന് ഞായറാഴ്ച കുട്ടികൾ കിണറ്റിൽ ഇറങ്ങി കുളിക്കുകയായിരുന്നു. 
 
കുട്ടികളെ മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. 12 നും 14 നും മധ്യേ പ്രായമുള്ള കുട്ടികളെയാണ് മർദ്ദിച്ചത്. കുട്ടികൾ കിണറ്റിലിറങ്ങി കുളിച്ചത് അറിഞ്ഞതോടെ ആളുകൾ ഒരുമിച്ചു കൂടുകയും കുട്ടികളെ പിടികൂടുകയുമായിരുന്നു. തുടർന്ന് ഇവരെ നഗ്നരാക്കി നടത്തുകയും മർദ്ദിക്കുകയുമായിരുന്നു. വടികൊണ്ടും ബെൽറ്റ് കൊണ്ടുമാണ് കുട്ടികൾക്ക് മർദ്ദനമേറ്റത്.
 
സംഭവത്തെ കേന്ദ്ര സാമൂഹിക ക്ഷേമ മന്ത്രി രാംദാസ് അതവാല അപലപിച്ചു. കുട്ടികൾക്കെതിരായ അതിക്രമങ്ങളിൽ കർശന നടപടി സ്വീകരിക്കണം എന്നും അദ്ദേഹം പറഞ്ഞു. അതേസമയം സംഭവത്തിൽ രണ്ട് പേർ അറസ്റ്റിലായിട്ടുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

വന്ദേമാതരം: ആറ് പദ്യങ്ങൾ നിർബന്ധമാക്കിയോ? കേന്ദ്രത്തിന്റെ പുതിയ മാർഗനിർദേശത്തിൽ യഥാർഥത്തിൽ പറയുന്നത് എന്ത്?

ഞങ്ങള്‍ക്ക് ഡേറ്റാ സെന്ററുകള്‍ വേണ്ട, താനെയിലും വിശാഖപട്ടണത്തും തെരുവില്‍ ഇറങ്ങി ജനം

ട്രംപ് ഏര്‍പ്പെടുത്തിയ തീരുവ ഒഴിവാക്കാന്‍ ചൈനയെ ഇന്ത്യയും 40ലധികം രാജ്യങ്ങളും സഹായിക്കുന്നു: ആരോപണവുമായി യുഎസ്

'പേടിച്ചു പോയോ?'; തൂഫാനിൽ മുഖ്യമന്ത്രിയുമായി അടുപ്പമുള്ള നേതാവ് പിടിയിൽ, വാർത്ത മുക്കി സർക്കാർ

ജെൻ സിയെ പിടിച്ചെ പറ്റു, രണ്ടും കൽപ്പിച്ച് സംഘപരിവാർ, ബിജെപി ഉൾപ്പടെ 32 സംഘടനകളുടെ യോഗം 19 മുതൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

പ്രളയബാധിത നേപ്പാളില്‍ 53 മലയാളികള്‍ കുടുങ്ങിക്കിടക്കുന്നതായി നോര്‍ക്ക

പൂട്ടിയ വീടുകള്‍ക്കായുള്ള സുരക്ഷാ സംവിധാനം പ്രയോജനപ്പെടുത്താന്‍ യാത്ര പോകുനവരോട് അഭ്യര്‍ത്ഥിച്ച് കേരള പോലീസ്

എംവിഡി ഉദ്യോഗസ്ഥരുടെ പീഡനം ആരോപിച്ച് ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി; അന്വേഷണത്തിന് ഉത്തരവിട്ട് സര്‍ക്കാര്‍

ആർഎസ്എസിന് ഉപരോധം ഏർപ്പെടുത്തണം, വീണ്ടും ആവശ്യവുമായി യുഎസ് കമ്മീഷൻ

സംസ്ഥാനത്ത് ഈ ഓണത്തിന് കഴിഞ്ഞ തവണത്തേക്കാൾ മദ്യവിൽപ്പന

അടുത്ത ലേഖനം
Show comments