പാർട്ടിക്കിടെ ഇഷ്ടഗാനം വെച്ചു നൽകിയില്ല; ഡി ജെക്കുനേരെ ആസ്വാദകൻ വെടിയുതിർത്തു

Webdunia
ശനി, 28 ഏപ്രില്‍ 2018 (15:46 IST)
ഡൽഹി: ഡൽഹിയിൽ ഡി ജെ പാർട്ടിൽക്കിടെ വെടിവെപ്പ്. ഡി ജെ പാർട്ടിക്കിടെ ഇഷ്ടഗാനം വെച്ചുനൽകാനുള്ള ആവശ്യം നിരസിച്ചതിന് ആസ്വാദകൻ ജോക്കിക്കു നേരെ വെടിയുതിർത്തു. ഡിസ്ക് ജോക്കി ബോബി സിങിനാണ് ആക്രമികളിൽ നിന്നും വെടിയേറ്റത്.  
 
സംഭവത്തിൽ അഞ്ച് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. രവി, സച്ചിന് ജോഗീന്ദര്‍, ദീപക് എന്നിവരും തെളിവ് നശിപ്പിക്കാൻ ശ്രമിച്ചതിന് ഒരു യുവതിയുമാണ് അറസ്റ്റിലായിരിക്കുന്നത്. 
 
ഡൽഹിയിൽ ഒരു വിവാഹവുമായി ബന്ധപ്പെട്ട നടന്ന ഡി ജെ പാർട്ടിയാണ് വെടിവെപ്പിൽ കലാശിച്ചത്. പ്രതികളിലൊരാൾ ഇഷ്ടപ്പെട്ട പാട്ട് വെച്ചു നൽകാൻ ആവശ്യപ്പെടുകയായിരുന്നു. ഇതിന് വിസമ്മതിച്ച ജോക്കിയുമായി ഇയാൾ കയർക്കുകയും തുടർന്ന് വെടിയുതിർക്കുകയുമായിരുന്നു. 
 
പ്രതികൾ വീണ്ടും വെടിയുതിർക്കാൻ ശ്രമിച്ചതോടെ ബോബി സിങ് ഓടി രക്ഷപ്പെട്ട് ആശുപത്രിയിലെത്തുകയായിരുന്നു. പ്രതികളിൽ നിന്നും രണ്ട് തോക്കുകൾ കണ്ടെത്തിയതായി ഡല്‍ഹി അഡീഷണല്‍ ഡെപ്യൂട്ടി കമ്മീഷ്ണര്‍ സന്തോഷ്‌കുമാര്‍ അറിയിച്ചു. ഡി ജെ ബോബി സിങിന്റെ പരാതിയിൽ ഇവർക്കെതിരെ വധശ്രമത്തിനു കേസെടുത്തിട്ടുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കേരളത്തിൽ 2 സീറ്റ് ഉറപ്പിച്ച് ബിജെപി, 10 മണ്ഡലങ്ങളിൽ അട്ടിമറിക്ക് സാധ്യതയെന്നും വിലയിരുത്തൽ

നഷ്ടങ്ങൾക്കെല്ലാം എണ്ണിയെണ്ണി കണക്ക് ചോദിക്കും, ആക്രമിച്ചവർ ശിക്ഷിക്കപ്പെടാതെ പോകില്ല: മുജ്തബ ഖമേനി

ഹോർമുസിൽ ഫീസ് ഈടാക്കാതിരിക്കുന്നതാണ് ഇറാന് നല്ലതെന്ന് ട്രംപ്, പാകിസ്ഥാനിൽ ഇന്ന് നിർണായക ചർച്ച

വിജയുടെ ജനനായകന്റെ രംഗങ്ങള്‍ സോഷ്യല്‍ മീഡിയയില്‍, റിലീസിന് മുന്‍പെ വലിയ തിരിച്ചടി

യുഎസ് രക്ഷാദൗത്യം ഇറാന്റെ ആണവ ഇന്ധനം മോഷ്ടിക്കാനുള്ള മറയോ? ഗുരുതര ആരോപണവുമായി ഇറാന്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

How to prepare Vishukkani: വിഷുക്കണി ഒരുക്കേണ്ടത് എങ്ങനെ?

എൽഡിഎഫ് 90 ൽ കൂടുതൽ സീറ്റുകൾ നേടി വീണ്ടും ഭരണത്തിലെത്തും: എം.വി.ഗോവിന്ദൻ മാസ്റ്റർ

കവടിയാര്‍ കൊട്ടാരത്തിലെ രണ്ട് കോടി രൂപയുടെ സ്വര്‍ണ്ണം മോഷ്ടിച്ച കേസ്: അകത്ത് നിന്ന് സഹായം ലഭിച്ചതായി സംശയം

നേതാക്കളെ ഒതുക്കി ഇഷ്ടക്കാര്‍ക്ക് സീറ്റ് നല്‍കി: സണ്ണി ജോസഫിനെതിരെ ആരോപണവുമായി ഡിസിസി മുന്‍ ജനറല്‍ സെക്രട്ടറി

ആറ്റിങ്ങലില്‍ അനധികൃതമായി സൂക്ഷിച്ച 500 ഗ്യാസ് സിലിണ്ടറുകള്‍ സിവില്‍ സപ്ലൈസ് വകുപ്പ് പിടിച്ചെടുത്തു

അടുത്ത ലേഖനം
Show comments