Publish Date: Thu, 31 May 2018 (17:24 IST)
Updated Date: Thu, 31 May 2018 (18:33 IST)
ബംഗളുരു: ഒരാഴ്ച മുൻപ് നടന്ന റോഡപകടത്തിൽ കന്നഡ ടെലിവിഷൻ അവതാരകനും നടനുമായ ചന്ദൻ മരണപ്പെട്ടിരുന്നു. ഭർത്താവിന്റെ മരണം താങ്ങാനാകാതെ ചന്ദന്റെ ഭാര്യ സ്വന്തം മകനെ കൊന്ന് ആത്മഹത്യക്ക് ശ്രമിച്ചു. ചിക്കബല്ലപൂരിലെ വീട്ടിൽ വച്ചാണ് സംഭവം. ഭാര്യ മീന ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്
മകൻ തുഷാറിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം മീന ആസിഡ് കുടിച്ച് ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു.
ഭർത്തവിന്റെ വിയോഗത്തിലുള്ള മാനസിക സമ്മർദ്ദത്തെ തുടർന്നാണ് മീന ക്രൂര കൃത്യത്തിന് മുതിർന്നത് എന്നാണ് പ്രാഥമിക നിഗമനം. കഴിഞ്ഞ വ്യാഴാഴ്ച നാഷ്ണൽ ഹൈവേ 4ൽ ഉണ്ടായ റോഡപകടത്തിലാണ് ചന്ദൻ മരണപ്പെട്ടത്. ചന്ദന്റെ മരണം മീനക്ക് ഉൾക്കൊള്ളാൻ സാധിച്ചിരുന്നില്ല എന്ന് ബന്ധുക്കൾ പറയുന്നു.