Webdunia - Bharat's app for daily news and videos

Install App

യുവാവിനെ തട്ടിക്കൊണ്ടു പോയ വാഹനം മരത്തിലിടിച്ചു; ഒരാള്‍ മരിച്ചു - പ്രതികളെ കുടുക്കിയത് ഡോക്‍ടര്‍!

Webdunia
ചൊവ്വ, 11 ജൂണ്‍ 2019 (17:35 IST)
യുവാവിനെ തട്ടിക്കൊണ്ടു പോയ വാഹനം മരത്തിലിടിച്ച് ഒരാള്‍ മരിച്ചു. മൂന്നു പേരെ ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചെന്നൈ വില്ലുപുരത്താണ് സംഭവം. സീം ഖാന്‍ എന്നയാളാണ് മരിച്ചത്. സംഭവത്തില്‍ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.

വസീര്‍ ഖാന്‍(30) സഹോദരനായ റസൂല്‍ ഖാന്‍(28), സുഹൃത്തുക്കളായ ആര്‍ പ്രകാശ്(29) അമുദ എന്നിവരാണ് ചികിത്സയിലുള്ളത്. ചെന്നൈയില്‍ നിന്നും അബ്ദുള്‍ കരിം എന്നയാ‍ളെ ചെന്നൈയില്‍ നിന്നും പോണ്ടിച്ചേരിയിലേക്ക് തട്ടിക്കൊണ്ടു പോകാനായിരുന്നു നാലംഗ സംഘം ശ്രമം നടത്തിയത്.

അബ്ദുള്‍ കരിമിനെ കാണാതായതോടെ ഭാര്യ പോലീസില്‍ പരാതി നല്‍കി. പൊലീസ് അന്വേഷണം ആരംഭിച്ചതോടെ സംഘം പാതിവഴിയില്‍ യാത്ര അവസാനിപ്പിച്ച് ചെന്നൈയിലെക്ക് മടങ്ങി. പൊലീസിനെ ഭയന്ന്  അമിത വേഗത്തില്‍ പോയ കാര്‍ തിണ്ടിവനത്തെത്തിയപ്പോള്‍ നിയന്ത്രണം വിട്ട് മരത്തിലിടിച്ചു.

സമീപവാസികള്‍ ഉടന്‍ തന്നെ എല്ലാവരെയും തിണ്ടിവനം ഗവണ്‍മെന്റ് ആശുപത്രിയില്‍ എത്തിച്ചു. ഇതിനിടെ വസീം ഖാന്‍ മരിച്ചു. പരിശോധനയ്‌ക്കിടെ തട്ടിക്കൊണ്ടു പോകല്‍ വിവരം അബ്ദുള്‍ കരീം ഡോക്‍ടറോട് പറഞ്ഞു. വിവരമറിഞ്ഞ് എത്തിയ പൊലീസ് അബ്‌ദുള്‍ കരീമിനെ തിരിച്ചറിഞ്ഞു.

കാര്‍ വാങ്ങിയതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് തട്ടിക്കൊണ്ടു പോകലിലേക്ക് നയിച്ചതെന്ന് റസൂല്‍ മൊഴി നല്‍കിയപ്പോള്‍ അബ്ദുള്‍ തന്റെ കൈയ്യില്‍ നിന്നും 10 ലക്ഷം രൂപ വാങ്ങിയെന്നും ഇത് തിരികെ തരാഞ്ഞതിനാല്‍ സുഹൃത്തുക്കളുടെ സഹായത്തോടെ തട്ടികൊണ്ടു പോകുക ആയിരുവെന്നാണ് അമുദയും മൊഴി നല്‍കി. ഇതോടെ വിശദമയ അന്വേഷണം നടത്താന്‍ പൊലീസ് തീരുമാനിച്ചു. അന്വേഷണത്തില്‍ റസൂലിനെതിരെ നിരവധി വഞ്ചനാകേസുകള്‍ ഉണ്ടെന്ന് വ്യക്തമായി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ശുചിമുറി മാലിന്യം കൊണ്ടുവന്ന വാഹനം തടഞ്ഞു: അധികൃതർ 25000 രൂപ പിഴയിട്ടു

ന്യുനമര്‍ദ്ദം ചക്രവാത ചുഴിയായി ദുര്‍ബലമായി; വരും മണിക്കൂറുകളില്‍ ഈ ജില്ലകളില്‍ മഴയ്ക്ക് സാധ്യത

വിവാഹക്ഷണക്കത്തിന്റെ രൂപത്തില്‍ പുതിയ തട്ടിപ്പ്, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

'ആര്‍ബിഐയില്‍ നിന്നാണ്, നിങ്ങളുടെ ക്രെഡിറ്റ് കാര്‍ഡുകള്‍ ബ്ലോക്കായിട്ടുണ്ട്'; ഈ നമ്പറുകളില്‍ നിന്ന് കോള്‍ വന്നാല്‍ ശ്രദ്ധിക്കുക

നൽകിയ സ്നേഹത്തിന് പകരം നൽകാൻ വയനാട് അവസരം തരുമെന്ന് കരുതുന്നു: പ്രിയങ്ക ഗാന്ധി

അടുത്ത ലേഖനം
Show comments