Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

അഴിമതിയും ലൈംഗിക ആരോപണവും; 12 മുതിര്‍ന്ന റവന്യൂ ഉദ്യോസ്ഥരോട് വിരമിക്കാന്‍ കേന്ദ്രം

അഴിമതിയും ലൈംഗിക ആരോപണവും; 12 മുതിര്‍ന്ന റവന്യൂ ഉദ്യോസ്ഥരോട് വിരമിക്കാന്‍ കേന്ദ്രം
, ചൊവ്വ, 11 ജൂണ്‍ 2019 (11:04 IST)
അഴിമതി, ലൈംഗിക ആരോപണം തുടങ്ങി നിരവധി കുറ്റകൃത്യങ്ങള്‍ നേരിട്ട 12 ഉന്നത ഉദ്യോഗസ്ഥരോടു നിര്‍ബന്ധിത വിരമിക്കല്‍ ആവശ്യപ്പെട്ട് കേന്ദ്ര ധനമന്ത്രാലയം. ഇതുസംബന്ധിച്ച ഉത്തരവ് കേന്ദ്രം പുറത്തിറക്കി. ഉദ്യോഗസ്ഥ തലത്തിലെ ശുദ്ധീകരണമാണ് ലക്ഷ്യമെന്ന് കേന്ദ്രം. ഇതില്‍ ഏഴ് പേര്‍ കമ്മീഷണര്‍മാരാണ്. 
 
ഒരു ജോയിന്റ് കമ്മീഷണറും മൂന്ന് അഡീഷണല്‍ കമ്മീഷണര്‍മാരും ഒരു അസിസ്റ്റന്റ് കമ്മീഷണറും വിരമിക്കുന്നവരില്‍ ഉള്‍പ്പെടും. ആദ്യമായാണ് സര്‍ക്കാര്‍ ഇത്തരം കേസുകള്‍ക്കു നിര്‍ബന്ധിത വിരമിക്കല്‍ ആവശ്യപ്പെടുന്നത്. 
 
അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ സി.ബി.ഐ പ്രതിചേര്‍ത്ത ആള്‍ദൈവം ചന്ദ്രസ്വാമിയെ സഹായിക്കാന്‍ വ്യവസായികളുടെ പക്കല്‍ നിന്നും കൈക്കൂലി വാങ്ങിയെന്നും പണം ബലം പ്രയോഗിച്ചു വാങ്ങിയെന്നുമായിരുന്നു അശോക് അഗര്‍വാളിനെതിരെയുള്ള ആരോപണം.രണ്ടു വനിതാ ഉദ്യോഗസ്ഥരെ ലൈംഗികമായി അക്രമിച്ചെന്ന കേസില്‍ പ്രതിയാണു ശ്രീവാസ്തവ. 
 
നികുതിവെട്ടിപ്പ്, അഴിമതി തുടങ്ങിയ കേസുകള്‍ കൂടി ഇയാളുടെ പേരിലുണ്ട്. മുന്‍ എം.പി ജയ് നാരായണ്‍ നിഷാദ് നല്‍കിയ പരാതിയെത്തുടര്‍ന്നാണ് ശ്രീവാസ്തവയ്ക്കെതിരേ കേസെടുക്കുന്നത്. അഴിമതിയിലൂടെ സ്വത്തുണ്ടാക്കിയെന്നാണ് രാജ്വംശിനെതിരായ ആരോപണം. കേസില്‍ ഇയാളെ അറസ്റ്റ് ചെയ്തിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

എം.കെ. രാഘവൻ പടിക്കെട്ടിൽ വീണു; വാരിയെല്ലിന് പരുക്ക്