Webdunia - Bharat's app for daily news and videos

Install App

പതിനൊന്നുകാരിയെ മാനഭംഗപ്പെടുത്തിയ ‘ആയിരം സഹോദരിമാരുടെ സഹോദരൻ’ അറസ്‌റ്റില്‍

Webdunia
ചൊവ്വ, 2 ജൂലൈ 2019 (16:19 IST)
പതിനൊന്നുകാരിയെ മാനഭംഗപ്പെടുത്തിയ പ്രതി പൊലീസിന് ലഭിച്ച ഊമക്കത്തില്‍ അറസ്‌റ്റില്‍. ‘ആയിരം സഹോദരിമാരുടെ സഹോദരൻ’ എന്നറിയപ്പെടുന്ന രാജേന്ദ്ര സിംഗ് എന്ന കെന്ദു ബാബയാണ് പിടിയിലായത്.

രാഖി കെട്ടാന്‍ എത്തുന്ന പെണ്‍കുട്ടികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കുന്ന രാജേന്ദ്ര സിംഗ് ‘ആയിരം സഹോദരിമാരുടെ സഹോദരൻ’ എന്നാണ് അറിയപ്പെടുന്നത്. നിരവധി സ്‌ത്രീകളാണ് രാഖി കെട്ടാന്‍ ഇയാളുടെ അടുത്ത് എത്തുന്നത്.   ജനപ്രതിനിധി കൂടിയായ ഇയാള്‍  ഒരു വർഷത്തോളമായി കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു.

ഭീഷണിയുണ്ടായിരുന്നതിനാല്‍ പീഡനവിവരം പെണ്‍കുട്ടി പുറത്തു പറഞ്ഞില്ല. കഴിഞ്ഞ മാര്‍ച്ചില്‍ മകള്‍ പീഡനത്തിന് ഇരയാകുന്ന കര്യം കുട്ടിയുടെ അമ്മ അറിഞ്ഞു. വിവരം ചോദിക്കാനെത്തിയ മാതാവിനെ രാജേന്ദ്ര സിങ് ഭീഷണിപ്പെടുത്തി നിശബ്ദയാക്കി.

ഇതിനു പിന്നാലെ പീഡനകാര്യം വ്യക്തമാക്കി ഗ്രാമവാസികളിലൊരാള്‍ പൊലീസിന് ഊമക്കത്ത് അയച്ചു. കത്തില്‍ പറഞ്ഞ കാര്യങ്ങളില്‍ സത്യമുണ്ടെന്ന് തിരിച്ചറിഞ്ഞ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. രാജേന്ദ്ര സിംങിന്റെ വീട്ടില്‍ എത്തിയെങ്കിലും എതിര്‍പ്പ് മൂലം ഇയാളെ അറസ്‌റ്റ് ചെയ്യാന്‍ കഴിഞ്ഞില്ല.

പൊലീസ് നിയമനടപടികളുമായി മുന്നോട്ട് പോയതോടെ പിറ്റേന്ന് നേരിട്ട് സ്‌റ്റേഷനിലെത്തി രാജേന്ദ്ര സിങ് കീഴടങ്ങുകയായിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ വര്‍ധനവ്; ക്രൈം റിക്കാര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ പുറത്ത്

ഇതെന്താ രാമായണമോ? മുഖ്യമന്ത്രി കസേര കേജ്‌രിവാളിന് ഒഴിച്ചിട്ട് മറ്റൊരു കസേരയിൽ ഇരുന്ന് ആതിഷി, ഡൽഹിയിൽ നാടകീയ സംഭവങ്ങൾ

സംസ്ഥാനത്ത് ഇന്ന് മഴ കനക്കും; ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

ഇത്തവണ പരാജയപ്പെട്ടാല്‍ ഇനി മത്സരിക്കാനില്ലെന്ന് ഡൊണാള്‍ഡ് ട്രംപ്

ഓണാവധി കഴിഞ്ഞതോടെ വേണാട് എക്സ്പ്രസിൽ കാലുകുത്താൻ ഇടമില്ല, 2 സ്ത്രീകൾ കുഴഞ്ഞുവീണു

അടുത്ത ലേഖനം
Show comments