ആറു വയസുകാരിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിൽ 16കാരന്‍ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. ആരോൺ കാംബെല്‍ എന്ന കൌമാരക്കാരനെയാണ് കോടതി ജീവപര്യന്തം ശിക്ഷിച്ചത്. അലിഷ മക്ഫെയിൽസ് എന്ന പെൺകുട്ടിയാണ് അതിക്രൂരമായി കൊല ചെയ്യപ്പെട്ടത്.
പെൺകുട്ടിയെ പീഡിപ്പിച്ച ശേഷം വനപ്രദേശത്തുളള മരക്കൂട്ടത്തിനിടയിൽ ഉപേക്ഷിക്കുകയായിരുന്നു. മൃതദേഹത്തില്‍ 117 മുറിവുകളുണ്ടെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. അടുത്ത കാലത്തൊന്നും ഇത്രയധികം ഞെട്ടലുണ്ടാക്കിയ സംഭവമുണ്ടായിട്ടില്ലെന്ന് കേസ് പരിഗണിച്ച ജഡ്ജി ലോർത്ത് വ്യക്തമാക്കി.
ആരോണിനെ കുടുക്കാൻ പൊലീസിനെ സഹായിച്ചത് പ്രതിയുടെ അമ്മ തന്നയാണ്. അലിഷയെ കാണാതായ അന്ന് രാത്രി മകൻ വീട്ടിലേക്ക് വരുന്നതിന്റെ ദ്രശ്യങ്ങൾ ഇവര്‍ പൊലീസിനു കൈമാറിയിരുന്നു. മകനു പെൺകുട്ടിയുടെ കൊല സംബന്ധിച്ച് എന്തെങ്കിലും തെളിവ് നൽകാൻ സാധിക്കും എന്നു കരുതിയാണ് അമ്മ പൊലീസിന് ദ്രശ്യങ്ങൾ നൽകിയത്.
കൊല നടന്ന രാത്രി രണ്ടു തവണയാണ് കാംബെൽ പുറത്തുപോയത്. ഒരു വസ്തുവുമായി കാംബെൽ പുറത്തുപോകുന്നതിന്റെ ദ്രശ്യങ്ങൾ പൊലീസിനു ലഭിച്ചതോടെയാണ് കേസ് പുതിയ വഴിത്തിരിവിലെത്തിയത്.
കൊലനടത്തുമ്പോള്‍ കാംബെൽ മദ്യപിച്ചിരുന്നുവെന്ന് പൊലീസ് കണ്ടെത്തി. ഇയാള്‍ക്ക് വിഷാദരോഗവും, ഹൈപ്പർ ആക്റ്റിവിറ്റി ഡിസോർഡർ എന്ന മാനസിക അവസ്ഥയും ഉണ്ടായിരുന്നതായി അഭിഭാഷകൻ കോടിതിയെ ബോധിപ്പിച്ചു.