Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

ശ്രീജിത്ത് മികച്ച ഉദ്യോഗസ്ഥന്‍, പക്ഷേ നിയന്ത്രിക്കുന്ന ശക്തികളെ വിശ്വാസമില്ല; സിബിഐ അന്വേഷിക്കണമെന്ന് സുരേഷ് ഗോപി

ശ്രീജിത്ത് മികച്ച ഉദ്യോഗസ്ഥന്‍, പക്ഷേ നിയന്ത്രിക്കുന്ന ശക്തികളെ വിശ്വാസമില്ല; സിബിഐ അന്വേഷിക്കണമെന്ന് സുരേഷ് ഗോപി
കാസര്‍കോട് , ഞായര്‍, 24 ഫെബ്രുവരി 2019 (12:59 IST)
കാസർഗോഡ് പെരിയ ഇരട്ടക്കൊലപാതക്കേസ് അന്വേഷണ ഉദ്യോഗസ്ഥനായ ശ്രീജിത്ത് മികച്ച ഉദ്യോഗസ്ഥനാണെങ്കിലും അദ്ദേഹത്തെ നിയന്ത്രിക്കുന്നവരെ വിശ്വാസമില്ലെന്ന് സുരേഷ് ഗോപി എംപി.

കൊലപാതകത്തിലെ സത്യാവസ്ഥ പുറത്ത് വരേണ്ടത് അത്യാവശ്യമാണ്. ഇതിനാല്‍ സിബിഐ അന്വേഷണം അനിവാര്യമാണ്. സിബിഐ അന്വേഷണം പ്രഖ്യാപിക്കുന്നതാണ് സിപിഎമ്മിന് രക്ഷാ മാര്‍ഗമെന്നും കൊല്ലപ്പെട്ട  കൃപേഷിന്റെയും ശരത് ലാലിന്റെയും വീടുകള്‍ സന്ദര്‍ശിച്ച ശേഷം സുരേഷ് ഗോപി പറഞ്ഞു.

ടിപി വധക്കേസില്‍ ഗൂഡാലോചന  പുറത്ത് വരണം. കുഞ്ഞനന്തന്‍ ഒരു ഉറുമ്പിനെ പോലും കൊല്ലാത്ത ആളാണെങ്കില്‍ ഞാന്‍ ഷംസീറിനൊപ്പമാണെന്നും സിപിഎമ്മിനെ സുരേഷ് ഗോപി പരിഹസിച്ചു.

ഇന്ന് രാവിലെയാണ് സുരേഷ് ഗോപി കൃപേഷിന്റെയും ശരത് ലാലിന്റെയും വീടുകളില്‍ എത്തിയത്. ആദ്യം കൃപേഷിന്റെ വീട്ടിൽ എത്തി പിതാവ് കൃഷ്ണനുമായി സംസാരിക്കുകയും കുടുംബത്തെ ആശ്വസിപ്പിക്കുകയും ചെയ്തു. കേസിൽ സിബിഐ അന്വേഷണം വേണമെന്ന് കൃപേഷിന്റ അച്ഛൻ കൃഷ്ണൻ സുരേഷ് ഗോപിയോട് ആവശ്യപ്പെട്ടു. തുടർന്ന് ശരത്ത് ലാലിന്റെ വീട്ടിലേക്ക് പോവുകയായിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പോ മോനേ ബാല രാമാ എന്ന് കെആര്‍ മീര; അശ്ലീലച്ചുവയുള്ള മറുപടിയുമായി വിടി ബൽറാം