Webdunia - Bharat's app for daily news and videos

Install App

പത്തു വയസുകാരിയെ 99കാരനായ റിട്ട. പ്രിന്‍‌സിപ്പല്‍ പീഡിപ്പിച്ചു; കുറ്റം സമ്മതിച്ച് പ്രതി

പത്തു വയസുകാരിയെ 99കാരനായ റിട്ട. പ്രിന്‍‌സിപ്പല്‍ പീഡിപ്പിച്ചു; കുറ്റം സമ്മതിച്ച് പ്രതി

Webdunia
തിങ്കള്‍, 9 ജൂലൈ 2018 (13:51 IST)
10 വയസുകാരിയെ 99കാരനായ റിട്ട. പ്രിൻസിപ്പല്‍ പീഡനത്തിനിരയാക്കി. കുട്ടിയുടെ മാതാപിതാക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പരശുരാമന്‍ എന്നയാളെ പൊലീസ് അറസ്‌റ്റ് ചെയ്‌തു.

കുട്ടിയുടെ വീടിന് സമീപം താമസിക്കുന്ന വ്യക്തിയാണ് പിടിയിലായ പരശുരാമന്‍. കടുത്ത വയറു വേദനയെത്തുടര്‍ന്ന് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് പീഡനവിവരം വ്യക്തമായത്. കൂടുതല്‍ അന്വേഷണത്തില്‍  പരശുരാമന്‍ ലൈംഗികമായി ഉപയോഗിച്ചതായി കുട്ടി മാതാ‍പിതാക്കളോട് പറഞ്ഞതോടെയാണ് ഇവര്‍ പൊലീസില്‍ പരാതി നല്‍കിയത്.

പൊലീസ് നടത്തിയ ചോദ്യം ചെയ്യലില്‍ കുട്ടിയെ പീഡിപ്പിച്ചതായി പരശുരാമന്‍ സമ്മതിച്ചു. പോക്‍സോ ഉള്‍പ്പെടയുള്ള വിവിധ വകുപ്പുകള്‍ പ്രകാരമാണ് ഇയാള്‍ക്കെതിരെ കേസ് രജിസ്‌റ്റര്‍ ചെയ്‌തിരിക്കുന്നത്.

സർക്കാർ സ്കൂളിൽ നിന്നും രാജിവച്ച പരശുരാമന്റേത് മക്കളും മരുമക്കളും കൊച്ചുമക്കളുമായി വലിയ കുടുംബമാണ്. ഇവരെല്ലാം ജോലിസംബന്ധമായ ആവശ്യങ്ങളാല്‍ വിവിധയിടങ്ങളിലായതിനാല്‍ വീടിന് സമീപം അഞ്ചു വീടുകള്‍ പണിത് വാടകയ്ക്ക് നല്‍കിയിരിക്കുകയാണ്. ഈ വീടുകളിലൊന്നില്‍ താമസിച്ചിരുന്ന കുടുംബത്തിലെ കുട്ടിയാണ് പീഡനത്തിനിരയായത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

ഉപതെരഞ്ഞെടുപ്പ്: തിരുവമ്പാടി നിയോജക മണ്ഡലത്തില്‍ മൂന്ന് ദിവസം ഡ്രൈ ഡേ പ്രഖ്യാപിച്ചു

ബാലികയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ രണ്ടാനച്ഛനെ മരണം വരെ തൂക്കിലേറ്റാൻ കോടതി വിധി

അയോധ്യയിലെ രാമക്ഷേത്രം അടക്കമുള്ള ഹിന്ദു ആരാധനാലയങ്ങൾ ആക്രമിക്കും, ഭീഷണിയുമായി ഖലിസ്ഥാൻ നേതാവ്

ഉപതിരഞ്ഞെടുപ്പ്: സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് വേതനത്തോട് കൂടിയ അവധി

അടുത്ത ലേഖനം
Show comments