Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയും കോടതി കയറുന്നു; അഡ്മിൻ മുന്‍കൂര്‍ ജാമ്യത്തിന് - പിടിവിടാതെ ഋഷിരാജ് സിംഗ്

ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയും കോടതി കയറുന്നു; അഡ്മിൻ മുന്‍കൂര്‍ ജാമ്യത്തിന് - പിടിവിടാതെ ഋഷിരാജ് സിംഗ്

ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയും കോടതി കയറുന്നു; അഡ്മിൻ മുന്‍കൂര്‍ ജാമ്യത്തിന് - പിടിവിടാതെ ഋഷിരാജ് സിംഗ്
തിരുവനന്തപുരം , ഞായര്‍, 8 ജൂലൈ 2018 (15:20 IST)
പതിനെട്ട് ലക്ഷത്തോളം അംഗങ്ങളുള്ള ജിഎന്‍പിസി (ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയും) എന്ന ഫേസ്‌ബുക്ക് കൂട്ടായ്‌മയുടെ അഡ്മിന്‍മാര്‍ക്കെതിരെ കേസെടുത്തതിന് പിന്നാലെ എക്‍സൈസ് കുരുക്കു മുറുക്കുന്നു.

എക്സൈസ് കേസ് നടപടികള്‍ ആരംഭിച്ചതിനു പിന്നാലെ കൂട്ടായ്മയുടെ അഡ്മിൻ ടിഎന്‍ അജിത്കുമാര്‍ മുന്‍കൂര്‍ ജാമ്യത്തിനായി കോടതിയെ സമീപിച്ചു. ജിഎന്‍പിസി ഗ്രൂപ്പ് ഫീച്ചേഡ് ഗ്രൂപ്പാണെന്നും മദ്യപാനം പ്രോത്സാഹിപ്പിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും ചൂണ്ടിക്കാട്ടിയാണ് അജിത് കോടതിയെ സമീപിച്ചത്.

ഗ്രൂപ്പിനെതിരെ ജുവനൈല്‍ ജസ്റ്റിസ് നിയമം, മതസ്പര്‍ധ വളര്‍ത്താന്‍ ശ്രമം എന്നിവ അടക്കമുള്ള വകുപ്പുകള്‍ പ്രകാരം കേസെടുക്കണമെന്നാവശ്യപ്പെട്ടുള്ള റിപ്പോര്‍ട്ട് എക്സൈസ് പൊലീസിനു കൈമാറി. അബ്കാരി നിയമത്തിന്റെ ലംഘനത്തിനൊപ്പം സൈബര്‍ നിയമപ്രകാരവും കേസ് റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

അഡ്മിന്‍ ടിഎല്‍ അജിത് കുമാര്‍, ഭാര്യ വിനീത എന്നിവര്‍ക്കെതിരെയാണ് എക്സൈസ് കേസ് എടുത്തത്. കേസെടുത്തതിനെ തുടര്‍ന്ന് അഡ്മിന്‍മാരായ ദമ്പതിമാര്‍ ഒളിവിലാണെന്നാണ് സൂചന. ഇവരെ കൂടാതെ മറ്റ് 36 പേരും അഡ്മിനായിട്ടുണ്ട്‌. ഇവരെ കണ്ടെത്തുന്നതിന് എക്‌സൈസ് വകുപ്പ് സൈബര്‍ പൊലീസിന്റെ സഹായം തേടി.

ജിഎന്‍പിസി മദ്യപാനത്തിനും മദ്യപിക്കുന്നവര്‍ക്കും പ്രോത്സാഹനം നല്‍കുന്നതായും എക്‌സൈസ് കുറ്റപ്പെടുത്തിയിരുന്നു. ജിഎന്‍പിസി ഫേസ്‌ബുക്ക് കൂട്ടായ്‌മ മദ്യപാനത്തെയും ലഹരി ഉപയോഗത്തെയും പ്രോത്സാഹിപ്പിക്കുന്നുണ്ടോയെന്ന് അന്വേഷിക്കാന്‍ എക്‍സൈസ് കമ്മിഷ്‌ണര്‍ ഋഷിരാജ് സിംഗ് നിര്‍ദേശം നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് നടപടികള്‍ ആരംഭിച്ചത്.

ഗ്രൂപ്പ് മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്നില്ലെന്നും ഉത്തരവാദിത്വമുള്ള മദ്യപാനം പിന്തുടരാന്‍ ശീലിപ്പിക്കുക മാത്രമാണ് കൂട്ടായ്‌മയുടെ ലക്ഷ്യമെന്നുമാണ് ഗ്രൂപ്പ് അഡ്‌മിന്‍മാര്‍ വ്യക്തമാക്കിയിരുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ലഘുലേഖകള്‍ എവിടെ, എടുത്തില്ലെന്ന് നേതാക്കള്‍‍; ബിജെപി പ്രവര്‍ത്തകരോട് ഇടഞ്ഞ് സുരേഷ് ഗോപി - കാറില്‍ കയറിയ എംപിയെ ശാന്തമാക്കിയത് ജില്ലാ നേതൃത്വം