Webdunia - Bharat's app for daily news and videos

Install App

ആണ്‍കുട്ടി വേണമെന്ന് ഭാര്യ, പറ്റില്ലെന്ന് ഭാര്‍ത്താവ്; തര്‍ക്കത്തിനിടെ യുവാവിനെ യുവതി കുത്തിക്കൊന്നു

Webdunia
ശനി, 24 ഓഗസ്റ്റ് 2019 (16:46 IST)
മൂന്നാമതും കുട്ടി വേണമെന്ന ആവശ്യം നിരസിച്ച ഭര്‍ത്താവിനെ യുവതി കുത്തിക്കൊന്നു. മുംബൈയ്‌ക്ക് സമീപം കഴിഞ്ഞ ബുധനാഴ്‌ചയാണ് സംഭവം. സുനിൽ എന്ന മുപ്പത്തിമൂന്നുകാരനാണ് കൊല്ലപ്പെട്ടത്. ഭാര്യ പ്രണാലി കദം എന്ന യുവതിയെ പൊലീസ് അറസ്‌റ്റ് ചെയ്‌തു.

ദീര്‍ഘനാളത്തെ പ്രണയത്തിന് ശേഷമാണ് സുനിലും പ്രണാലിയും 2011ല്‍ വിവാഹിതരായത്. രണ്ട് പെണ്‍കുട്ടികള്‍ പിറന്നതിന് പിന്നാലെ ആണ്‍‌കുട്ടി വേണമെന്ന നിരബന്ധം പ്രണാലിനിക്കുണ്ടായിരുന്നു. എന്നാല്‍, ഭാര്യയുടെ ആഗ്രഹം സുനില്‍ അവഗണിച്ചു.

സംഭവദിവസം രാത്രി കുഞ്ഞിനെ ചൊല്ലി ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായി. അടുക്കളയിലേക്ക് വെള്ളമെടുക്കാന്‍ പോയ പ്രണാലി കത്തിയുമായി തിരികെ എത്തി സുനിലിനെ കുത്തുകയായിരുന്നു. പതിനൊന്നോളം കുത്തുകളാണ് യുവാവിനേറ്റത്.

നിലവിളികേട്ട് ഓടിയെത്തിയ അയൽക്കാർ സുനിലിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. യുവാവിന്റെ കഴുത്തില്‍ ആഴത്തില്‍ മുറിവേറ്റിരുന്നു. കേസെടുത്ത പൊലീസ് പ്രണാലിയെ അറസ്‌റ്റ് ചെയ്‌തു. അന്വേഷണം നടക്കുകയാണെന്നും വരും ദിവസങ്ങളില്‍  പിന്നീട് അറിയിക്കാമെന്നും പൊലീസ് പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

വടിയെടുത്ത് സിപിഎമ്മും, ഒടുവിൽ പി വി അൻവറിനെ തള്ളി പരസ്യപ്രസ്താവന

ഇസ്രായേലി വ്യോമതാവളം ഇറാക്കില്‍ നിന്ന് ആക്രമിച്ച് ഹിസ്ബുള്ള

മഴ മുന്നറിയിപ്പ്: തിങ്കളാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

ബാലികയെ കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ കാമുകന്റെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമായി കുറച്ചു

അടുത്ത ലേഖനം
Show comments