Publish Date: Sat, 18 Apr 2020 (16:22 IST)
Updated Date: Sat, 18 Apr 2020 (16:23 IST)
ടിക് ടൊക് വീഡിയോകൾ വേണ്ടത്ര ശ്രദ്ധ നേടാത്തതിൽ മനംനൊന്ത് പതിനെട്ടുകാരൻ ആത്മഹത്യ ചെയ്തു. നോയിഡ സെക്ടര്‍ 39-ല്‍ താമസിക്കുന്ന 18 വയസ്സുകാരനാണ് ആത്മഹത്യ ചെയ്തത്. കഴിഞ്ഞ ദിവസം വൈകിട്ടായിരുന്നു സംഭവം. കുട്ടിയെ വീടിനുള്ളിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
മകന്റെ ശബ്ദമൊന്നും കേൾക്കാതെയായപ്പോൾ പിതാവ് വാതിലിൽ മുട്ടിയെങ്കിലും യാതോരു അനക്കവും ഉണ്ടായില്ല. ഇതേതുടർന്ന് പിതവ് പൊലീസിനെ വിവരമറിയിക്കുകയും അവരെത്തി വാതിൽ തുറക്കുകയുമായിരുന്നു. ഉടന്‍തന്നെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
സ്ഥിരമായി ടിക് ടോകില്‍ വീഡിയോകള്‍ പോസ്റ്റ് ചെയ്യുന്ന മകന്‍ കുറച്ചുദിവസങ്ങളായി വിഷമത്തിലായിരുന്നുവെന്ന് പിതാവ് പറഞ്ഞു. വീഡിയോകൾ വൈറലാകാത്തതിനെ തുടർന്നുണ്ടായ മനോവിഷമമാകാം മരണത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.