ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്‌തു. കൊല്ലം അഞ്ചലിലാണ് സംഭവം. തടിക്കാട് അമൃതാലയത്തിൽ ലേഖ(40)ആണ് കൊല്ലപ്പെട്ടത്. 45കാരനായ ഭർത്താവ് ജയനെ സമീപത്തെ കട്ടിലിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. വിഷം കഴിച്ച് ഇയാൾ ആത്മഹത്യ ചെയ്തതാണെന്നാണ് പ്രഥമിക നിഗമനം.
വെള്ളിയാഴ്‌ച അര്‍ധരാത്രിയോടെയാണ് കൊല നടന്നത്. ഇരുനില വീടിന്റെ മുകൾ നിലയിലായിരുന്നു ജയനും കുടുംബവും താമസിച്ചിരുന്നത്. താഴത്തെ നിലയിൽ ജയന്റെ മാതാപിതാക്കളും സഹോദരനും കുടുംബവും.
രാത്രിയില്‍ ബഹളവും നിലവിളിയും കേട്ട് സഹോദരനും മാതാപിതാക്കളും മുകള്‍ നിലയില്‍ എത്തിയെങ്കിലും കതക് അകത്തു നിന്നും പൂട്ടിയ നിലയിലായിരുന്നു. വിളിച്ചിട്ടും വാതില്‍ തുറക്കാതിരുന്നതോടെ കതക് വെട്ടിപ്പൊളിച്ചാണു ഇവർ അകത്തു കയറിയത്.
വെട്ടിക്കൊലപ്പെടുത്തിയ നിലയിലായിരുന്നു ലേഖയുടെ മൃതദേഹം കണ്ടെത്തിയത്. വിഷം കഴിച്ചാണ് ജയന്‍ മരിച്ചത്. കൊല നടക്കുമ്പോള്‍ മക്കൾ തൊട്ടടുത്ത മുറിയിൽ ഉറങ്ങിക്കിടക്കുകയായിരുന്നു.