Publish Date: Wed, 25 Oct 2023 (20:54 IST)
Updated Date: Wed, 25 Oct 2023 (20:57 IST)
ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ വിജയം സ്വന്തമാക്കി ഓസ്‌ട്രേലിയ. നെതര്‍ലാന്‍സിനെതിരെ 309 റണ്‍സിന്റെ വിജയമാണ് ഓസീസ് നേടിയത്. ആദ്യം ബാറ്റ് ചെയ്യാനെത്തിയ ആസ്‌ട്രേലിയ 50ഓവറില്‍ എട്ടുവിക്കറ്റ് നഷ്ടത്തില്‍ അടിച്ചുകൂട്ടിയത് 399 റണ്‍സാണ്. 40 പന്തില്‍ സെഞ്ച്വറി അടിച്ച് ഗ്ലെന്‍ മാക്‌സ് വെല്‍ ചരിത്രം സൃഷ്ടിച്ചു. ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും വേഗതയേറിയ സെഞ്ച്വറിയാണിത്.
ഓസീസിന് വേണ്ടി ഡേവിഡ് വാര്‍ണറും സെഞ്ചുറി നേടി. 93 പന്തില്‍ നിന്നാണ് വാര്‍ണര്‍ 104 റണ്‍സെടുത്ത് പുറത്തായത്. സ്റ്റീവന്‍ സ്മിത്ത് 71 റണ്‍സും നേടി. നെതര്‍ലാന്‍സിനുവേണ്ടി ലോഗന്‍ വാന്‍ ബീക്ക് നാലുവിക്കറ്റെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ നെതര്‍ലാന്‍സ് 21ഓവറില്‍ 90 റണ്‍സിന് ഓള്‍ഔട്ടാകുകയായിരുന്നു.