Webdunia - Bharat's app for daily news and videos

Install App

രോഹിത് കളിച്ചാല്‍ കോഹ്‌ലി കളിക്കില്ല, ഇതെന്ത് മറിമായം!

Webdunia
തിങ്കള്‍, 3 ജൂണ്‍ 2019 (20:17 IST)
ലോകകപ്പില്‍ ആ‍ദ്യ മത്സരങ്ങള്‍ അസാധാരണമായ ട്വിസ്റ്റുകളോടെ മുന്നേറുകയാണ്. ദക്ഷിണാഫ്രിക്കയെ ബംഗ്ലാദേശ് അട്ടിമറിച്ചതാണ് പുതിയ ചര്‍ച്ചാ വിഷയം. പാകിസ്ഥാനും ശ്രീലങ്കയുമെല്ലാം പരാജയത്തിന്‍റെ രുചി അറിഞ്ഞുകഴിഞ്ഞു. ദക്ഷിണാഫ്രിക്കയാകട്ടെ ഇതിനോടകം രണ്ടുവട്ടം തോറ്റു. ഇനി അഞ്ചാം തീയതി ഇന്ത്യയോടാണ് ദക്ഷിണാഫ്രിക്കയുടെ അടുത്ത മത്സരം.
 
ഇന്ത്യന്‍ ആരാധകരാകട്ടെ, ക്യാപ്ടന്‍ വിരാട് കോഹ്‌ലിയുടെ വിരലിനേറ്റ പരുക്കിനേക്കുറിച്ചാണ് ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നത്. പരുക്കേറ്റില്ലെന്ന് അറിയിപ്പുണ്ടെങ്കിലും പുറത്തുവന്ന ദൃശ്യങ്ങള്‍ ആശങ്കയ്ക്കിടയാക്കി. ഇന്ത്യയുടെ സൂപ്പര്‍ ബാറ്റ്‌സ്മാനായിരുന്ന യുവരാജ് സിംഗിന്‍റെ ഒരു പ്രവചനവും ഇപ്പോള്‍ ഇന്ത്യന്‍ ആരാധകര്‍ ചര്‍ച്ചയാക്കുന്നു. ഇന്ത്യയുടെ മുന്‍‌നിര ബാറ്റ്‌സ്മാന്‍‌മാരാണല്ലോ വിരാട് കോഹ്‌ലിയും രോഹിത് ശര്‍മയും. ഇവരില്‍ ഒരാള്‍ മാത്രമേ ഈ ലോകകപ്പില്‍ ഫോമിലെത്താന്‍ സാധ്യതയുള്ളൂ എന്നാണ് യുവരാജ് പറയുന്നത്. ഈ രണ്ടുപേരില്‍ മികച്ച രീതിയില്‍ സ്കോര്‍ ചെയ്യാന്‍ ഒരാള്‍ക്ക് മാത്രമേ കഴിയൂ എന്ന് യുവരാജ് നിസംശയം പറയുമ്പോള്‍ അതും ഇന്ത്യന്‍ ആരാധകര്‍ക്ക് ടെന്‍ഷനുണ്ടാക്കുന്നു.
 
അതേസമയം, ആരാധകര്‍ക്ക് ആവേശമുണര്‍ത്തുന്ന മറ്റൊരു പ്രവചനം യുവരാജ് സിംഗിന്‍റേതായി വന്നിട്ടുണ്ട്. ഇന്ത്യയുടെ ഓള്‍‌റൌണ്ടര്‍ ഹാര്‍ദ്ദിക് പാണ്ഡ്യയുടെ തകര്‍പ്പന്‍ പെര്‍ഫോമന്‍‌സിന് ഈ ലോകകപ്പ് സാക്‍ഷ്യം വഹിക്കുമെന്നാണ് യുവരാജ് പറയുന്നത്. ബാറ്റുകൊണ്ട് ഇന്ത്യയുടെ നട്ടെല്ലായി മാറുന്ന ഹാര്‍ദ്ദിക് പന്തുകൊണ്ടും അത്ഭിതം കാട്ടുമത്രേ.
 
എന്തായാലും അഞ്ചാം തീയതി നടക്കുന്ന മത്സരത്തില്‍ ആരായിരിക്കും മിന്നല്‍ ഫോമിലെത്താന്‍ പോകുന്നത്? ദക്ഷിണാഫ്രിക്കയ്ക്ക് മൂന്നാം തോല്‍‌വി സമ്മാനിക്കാന്‍ ഇന്ത്യയ്ക്ക് കഴിയുമോ? കാത്തിരുന്ന് കാണാം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

WTC Point Table: ബംഗ്ലാദേശിനെതിരായ തോല്‍വിയില്‍ പാക്കിസ്ഥാന് എട്ടിന്റെ പണി; ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ താഴേക്ക്, ഒന്നാമത് ഇന്ത്യ തന്നെ

'അടുത്ത ലക്ഷ്യം രോഹിത്തും കൂട്ടരും'; പാക്കിസ്ഥാനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ ബംഗ്ലാദേശ്, ഇത് കര വേറെയെന്ന് ഇന്ത്യന്‍ ആരാധകര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

അവനെ ദൈവം അയച്ചതാകാം, പന്തിന്റെ തിരിച്ചുവരവിനെ പറ്റി അശ്വിന്‍

പന്തും അക്സറും ഉറപ്പ്, ഡൽഹി നിലനിർത്തുന്ന മറ്റ് 3 താരങ്ങൾ ആരെല്ലാം?

പ്രമുഖരിൽ പലരെയും കൈവിടും, ചെന്നൈ സൂപ്പർ കിംഗ്സ് നിലനിർത്തുക ഈ താരങ്ങളെയെന്ന് റിപ്പോർട്ട്

ലോക ചെസ് ഒളിമ്പ്യാഡിൽ സ്വർണം ഉറപ്പിച്ച് ഇന്ത്യ

Ind vs Ban: കടുവകൾക്ക് മുകളിൽ ഇന്ത്യൻ അശ്വമേധം, ബംഗ്ലാദേശിനെ 280 റൺസിന് തകർത്ത് ഇന്ത്യ

അടുത്ത ലേഖനം
Show comments