Webdunia - Bharat's app for daily news and videos

Install App

മൈതാനത്ത് കയറിയത് റഷ്യന്‍ മോഡല്‍; കാരണം, കാമുകന്റെ പോണ്‍ സൈറ്റ് - ലഭിച്ചത് ഒരു കോടി ആളുകളെ

Webdunia
തിങ്കള്‍, 3 ജൂണ്‍ 2019 (17:51 IST)
ലിവര്‍പൂളും ടോട്ടനവും ചാമ്പ്യന്‍‌സ് ലീഗ് കിരീടത്തിനായി ഏറ്റുമുട്ടുന്നതിനിടെ സ്വിം സ്യൂട്ട് ധരിച്ച് മൈതാനത്തേക്ക് ഓടിക്കയറിയ യുവതി ആരെന്ന് തിരിച്ചറിഞ്ഞു. സോഷ്യല്‍ മീഡിയയടക്കം ദിവസങ്ങള്‍ നീണ്ട അന്വേഷണത്തിനൊടുവിലാണ് പെണ്‍കുട്ടിയുടെ പെരുവിവരങ്ങള്‍ അധികൃതര്‍ക്ക് ലഭിച്ചത്.

റഷ്യന്‍ മോഡലായ കിൻസി വോലൻസ്‌കിയാണ് മത്സരത്തിന്റെ പതിനെട്ടാം മിനിറ്റില്‍ സുരക്ഷാ ജീവനക്കാരെ പറ്റിച്ച് മൈതാനത്ത് കയറിയ സുന്ദരി. ഇവര്‍ കളി മുടക്കി മൈതാനത്ത് കയറി ശ്രദ്ധയാകര്‍ഷിക്കാന്‍ കാരണം കാമുകന്‍ വിറ്റാലി സെറോവെറ്റ്സ്കിയുടെ പോൺ സൈറ്റാണെന്നതാണ് അത്ഭുതം.

വിറ്റാലിയുടെ ഉടമസ്ഥതയിലുള്ള പോണ്‍ സൈറ്റായ ‘വിറ്റാലി അൺസെന്‍സേര്‍ഡി’ന്റെ പ്രചാരണത്തിനു വേണ്ടിയാണ് കിൻസി മൈതാനത്തിറങ്ങിയത്. ധരിച്ചിരുന്ന കറുപ്പ് സ്വിംസ്യൂട്ടിൽ സൈറ്റിന്റെ പേര് എഴുതിയിരുന്നുവെങ്കിലും ഇതാരും ശ്രദ്ധിച്ചില്ല.

പിന്നീട് യുവതിയേക്കുറിച്ച് നടത്തിയ അന്വേഷണത്തില്‍ നിന്നാണ് ഈ വിവരങ്ങള്‍ ലഭിച്ചത്. ഇക്കാര്യം പുറത്തായതോടെ വിറ്റാലിയുടെ സൈറ്റ് ദിവസങ്ങള്‍ക്കുള്ളില്‍ ഒരു കോടി സബ്സ്ക്രൈബേഴ്സിനെ സ്വന്തമാക്കി.

ഇതിന് പിന്നാലെ കിൻസിയെ ഇൻസ്റ്റാഗ്രാമിൽ പിന്തുടരുന്നവരുടെ എണ്ണം 3 ലക്ഷത്തിൽ നിന്നു പതിനാറു ലക്ഷമായി. എന്നാൽ ഈ പേജ് പിന്നീട് അപ്രത്യക്ഷമായി. കിന്‍സിയെ വിവാഹം ചെയ്യാൻ ഇനിയും കാത്തിരിക്കാനാവില്ലെന്നായിരുന്നു വിറ്റാലിയുടെ ട്വീറ്റ്. 2014 ലെ ലോകകപ്പ് ഫൈനലിൽ മൈതാനത്തിലേക്ക് അതിക്രമിച്ചു കയറിയതിന് അറസ്റ്റിലായ ആളാണ് വിറ്റാലി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

WTC Point Table: ബംഗ്ലാദേശിനെതിരായ തോല്‍വിയില്‍ പാക്കിസ്ഥാന് എട്ടിന്റെ പണി; ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ താഴേക്ക്, ഒന്നാമത് ഇന്ത്യ തന്നെ

'അടുത്ത ലക്ഷ്യം രോഹിത്തും കൂട്ടരും'; പാക്കിസ്ഥാനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ ബംഗ്ലാദേശ്, ഇത് കര വേറെയെന്ന് ഇന്ത്യന്‍ ആരാധകര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ചരിത്രത്തിലാദ്യം, ചെസ് ഒളിമ്പ്യാഡിൽ പുരുഷ- വനിതാ വിഭാഗങ്ങളിൽ ചാമ്പ്യന്മാരായി ഇന്ത്യ

അവനെ ദൈവം അയച്ചതാകാം, പന്തിന്റെ തിരിച്ചുവരവിനെ പറ്റി അശ്വിന്‍

പന്തും അക്സറും ഉറപ്പ്, ഡൽഹി നിലനിർത്തുന്ന മറ്റ് 3 താരങ്ങൾ ആരെല്ലാം?

പ്രമുഖരിൽ പലരെയും കൈവിടും, ചെന്നൈ സൂപ്പർ കിംഗ്സ് നിലനിർത്തുക ഈ താരങ്ങളെയെന്ന് റിപ്പോർട്ട്

ലോക ചെസ് ഒളിമ്പ്യാഡിൽ സ്വർണം ഉറപ്പിച്ച് ഇന്ത്യ

അടുത്ത ലേഖനം