Webdunia - Bharat's app for daily news and videos

Install App

ടി20യിൽ ഡബിൾ സെഞ്ച്വറിയോ!! ഈ താരങ്ങൾക്ക് അതിന് സാധിക്കുമെന്ന് യുവരാജ്

അഭിറാം മനോഹർ
ചൊവ്വ, 11 ഫെബ്രുവരി 2020 (12:18 IST)
ടി20 ക്രിക്കറ്റിൽ ഡബിൾ സെഞ്ച്വറി നേട്ടമെന്നത് ബാറ്റ്സ്മാന്മാരുടെ വന്യമായ സ്വപ്നമാണ്. ഏറെ കാലമായി ഏകദിന ക്രിക്കറ്റിലും ഒരു ഡബിൾ സെഞ്ച്വറി പിറക്കുക എന്നത് പ്രയാസകരമായ വസ്തുത ആയിരുന്നെങ്കിൽ ഇന്നത് മാറിയിരിക്കുന്നു. അതുപോലെ തന്നെ ടി20 ക്രിക്കറ്റിലും ഡബിൾ സെഞ്ച്വറി എന്നത് അപ്രാപ്യമായ നേട്ടമല്ല. ഇന്നിങ്സിന്റെ ആദ്യ പന്ത് മുതൽ അവസാനം വരെ നിൽക്കാൻ സാധിച്ചാൽ ഡബിള്‍ സെഞ്ച്വറി നേടുകയെന്നത് സാധ്യമാണ്.
 
ഇപ്പോളിതാ അധികം വൈകാതെ തന്നെ ടി20യില്‍ ഡബിള്‍ സെഞ്ച്വറി പിറക്കുന്നതിന് ക്രിക്കറ്റ് ലോകം സാക്ഷിയാവുമെന്നു പ്രവചിച്ചിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ താരമായ യുവരാജ് സിങ്. ക്രിക്കറ്റ് ലോകത്തിലെ മൂന്ന് താരങ്ങൾക്ക് ഈ നേട്ടം സ്വന്തമാക്കാൻ കഴിയുമെന്നാണ് യുവി പറയുന്നത്.ഇന്ത്യയുടെ വെടിക്കെട്ട് ഓപ്പണറും വൈസ് ക്യാപ്റ്റനുമായ രോഹിത് ശര്‍മ, ദക്ഷിണാഫ്രിക്കയുടെ മുന്‍ സൂപ്പര്‍ താരം എ ബി ഡിവില്ലിയേഴ്‌സ്, വെസ്റ്റ് ഇന്‍ഡീസിന്റെ ഇതിഹാസ ഓപ്പണര്‍ ക്രിസ് ഗെയ്ല്‍ എന്നിവരാണ് യുവിയുടെ അഭിപ്രായത്തിൽ ഈ നേട്ടത്തിലെത്താൻ സാധ്യതയുള്ള മൂന്ന് പേർ.
 
ഈ മൂന്നു പേരില്‍ രോഹിത് മാത്രമാണ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ സജീവമായുള്ളത്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ച എ ബി ഡി ഫ്രാഞ്ചൈസി ലീഗുകളിൽ സജീവമാണ്. ഗെയ്‌ൽ വിരമിച്ചിട്ടില്ലെങ്കിലും ഫ്രാഞ്ചൈസി ലീഗുകളില്‍ അദ്ദേഹം കളിക്കുന്നുണ്ട്. ടി20യില്‍ ഡബിള്‍ സെഞ്ച്വറിയെന്നത് ഒരിക്കലും എളുപ്പമല്ല. എന്നാല്‍ അത് ഒരിക്കലും സാധിക്കാത്ത കാര്യമാണെന്ന് കരുതുനില്ലെന്ന് യുവി പറഞ്ഞു. ക്രിക്കറ്റ് മാറികൊണ്ടിരിക്കുകയാണ് അതിനാൽ നല്ലത് തന്നെ നമുക്ക് പ്രതീക്ഷിക്കാം.അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇല്ലെങ്കിലും ഗെയ്‌ലും ഡിവില്ലിയേഴ്‌സും ഇപ്പോഴും ഫ്രാഞ്ചൈസി ക്രിക്കറ്റിലെ സജീവ സാന്നിധ്യങ്ങളാണെന്നും യുവി ഓർമിപ്പിച്ചു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Argentina vs Bolivia, World Cup Qualifier: മെസിക്ക് ഹാട്രിക്; ബൊളീവിയയ്‌ക്കെതിരെ അര്‍ജന്റീനയുടെ 'ആറാട്ട്' (6-0)

Lionel Messi: 2026 ലോകകപ്പ് കളിക്കുമെന്ന സൂചന നല്‍കി മെസി; ആരാധകര്‍ ആവേശത്തില്‍

രോഹിത്തും കോലിയും വിരമിച്ചില്ലെ, ഇനിയെങ്കിലും സഞ്ജുവിന് കൂടുതൽ അവസരം നൽകണം, പിന്തുണയുമായി മുൻ താരം

നിലവില്‍ ഓള്‍ ഫോര്‍മാറ്റ് ബൗളര്‍മാരില്‍ മികച്ചവന്‍ ബുമ്ര തന്നെ, സ്മിത്തിന്റെ സര്‍ട്ടിഫിക്കറ്റ്

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

ഓസ്ട്രേലിയക്കെതിരെ പ്രകടനം മോശമായാൽ ടെസ്റ്റ് പരിശീലക സ്ഥാനം വി വി എസ് ലക്ഷ്മണിനോ?

ഇക്കാര്യത്തിൽ ചർച്ചയോ സംസാരമോ വേണ്ട, ഇന്ത്യൻ ടീമിനെ പാകിസ്താനിലേക്കയക്കില്ല, നിലപാടിലുറച്ച് ബിസിസിഐ

സഞ്ജയ് ബംഗാറിന്റെ മകന്‍ ആര്യന്‍ അനായയാകുന്നു, ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയനായി, ശരീരം മാറി തുടങ്ങിയെന്ന് ആര്യന്‍: വീഡിയോ

രോഹിത് ഇല്ലെങ്കിൽ നായകൻ ബുമ്ര തന്നെ, സ്ഥിരീകരിച്ച് ഗംഭീർ

നീ അവിടെ പോയി എന്റെ ഷോ കാണ്, അര്‍ഷദീപിനോട് ഹാര്‍ദ്ദിക്, എന്നാല്‍ നടന്നത് മറ്റൊന്ന്, ഹാര്‍ദ്ദിക്കിനെതിരെ വിമര്‍ശനം

അടുത്ത ലേഖനം
Show comments