Webdunia - Bharat's app for daily news and videos

Install App

ഐപിഎൽ 2021: വിരാട് കോലിയെ കാത്തിരിക്കുന്നത് വമ്പൻ റെക്കോർഡുകൾ

Webdunia
ചൊവ്വ, 30 മാര്‍ച്ച് 2021 (19:42 IST)
അടുത്ത മാസം 9ന് നടക്കാനിരിക്കുന്ന ഐപിഎല്ലിന്റെ പതിനാലാം പതിപ്പിൽ ബെംഗളൂരു നായകൻ വിരാട് കോലിയെ കാത്തിരിക്കുന്നത് വമ്പൻ നേട്ടങ്ങൾ. ഐപിഎല്ലിൽ വെടിക്കെട്ട് പ്രകടനം നടത്തുന്ന അനവധി പെരുണ്ടെങ്കിലും ഇക്കുറിയും ആരാധകർ പ്രതീക്ഷ വെയ്‌ക്കുന്ന താരങ്ങളിൽ മുൻപന്തിയിലാണ് കോലി.
 
ഇത്തവണ ഓപ്പണിങ് സ്ഥാനത്ത് കോലി എത്തും എന്ന വാർത്തകൾ പുറത്തുവന്നതോടെ ബെംഗളൂരു കന്നി കിരീടം നേടുമെന്ന പ്രതീക്ഷയിലാണ് ബെംഗളൂരു ആരാധകർ. അതേസമയം ഐപിഎല്ലിൽ നിരവധി വ്യക്തിഗത നേട്ടങ്ങൾക്കടുത്താണ് കോലി.
 
ഐപിഎല്ലിലെ എല്ലാ സീസണുകളിലും ഒരൊറ്റ ടീമിന് മാത്രം കളിച്ചിട്ടുള്ള കോലിക്ക് 8 ഐപിഎൽ മത്സരങ്ങൾ കൂടി പൂർത്തിയാക്കാനായാൽ ബെംഗളൂരു ജേഴ്‌സിയിൽ 200 ഐപിഎൽ മത്സരങ്ങൾ കളിക്കുന്ന ആദ്യ താരമെന്ന നേട്ടം സ്വന്തമാക്കാനാകും. എംഎസ് ധോണി(204) രോഹിത് ശർമ(200) മാത്രമാണ് നിലവിൽ 200 ഐപിഎൽ മത്സരങ്ങൾ കളിച്ച മറ്റ് താരങ്ങൾ.
 
അതേസമയം ഐപിഎല്ലിൽ 5878 റൺസോടെ ടോപ്‌സ്കോററായ കോലിക്ക് 122 റൺസ് കൂടി കണ്ടെത്താനായാൽ ഐപിഎല്ലിൽ 6000 റൺസ് നേടുന്ന ആദ്യ താരമെന്ന നേട്ടം സ്വന്തമാക്കാൻ സാധിക്കും. 5368 റൺസുമായി സുരേഷ് റെയ്നയാണ് കോലിക്ക് പിന്നിലുള്ളത്.
 
അതേസമയം ഐപിഎല്ലിൽ 269 റൺസ് കണ്ടെത്താനായി ഇന്റർനാഷണൽ ടി20 ക്രിക്കറ്റിൽ 10,000 റൺസ് എന്ന നാഴിക കല്ലും കോലിക്ക് മറികടക്കാം. 9065 റൺസ് നേടിയിട്ടുള്ള രോഹിത് ശർമയാണ് ടി20യിൽ ഏറ്റവും കൂടുതൽ റൺസ് കണ്ടെത്തിയ ഇന്ത്യൻ താരങ്ങളിൽ രണ്ടാമതുള്ളത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Argentina vs Bolivia, World Cup Qualifier: മെസിക്ക് ഹാട്രിക്; ബൊളീവിയയ്‌ക്കെതിരെ അര്‍ജന്റീനയുടെ 'ആറാട്ട്' (6-0)

Lionel Messi: 2026 ലോകകപ്പ് കളിക്കുമെന്ന സൂചന നല്‍കി മെസി; ആരാധകര്‍ ആവേശത്തില്‍

രോഹിത്തും കോലിയും വിരമിച്ചില്ലെ, ഇനിയെങ്കിലും സഞ്ജുവിന് കൂടുതൽ അവസരം നൽകണം, പിന്തുണയുമായി മുൻ താരം

നിലവില്‍ ഓള്‍ ഫോര്‍മാറ്റ് ബൗളര്‍മാരില്‍ മികച്ചവന്‍ ബുമ്ര തന്നെ, സ്മിത്തിന്റെ സര്‍ട്ടിഫിക്കറ്റ്

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

ഓസ്ട്രേലിയക്കെതിരെ പ്രകടനം മോശമായാൽ ടെസ്റ്റ് പരിശീലക സ്ഥാനം വി വി എസ് ലക്ഷ്മണിനോ?

ഇക്കാര്യത്തിൽ ചർച്ചയോ സംസാരമോ വേണ്ട, ഇന്ത്യൻ ടീമിനെ പാകിസ്താനിലേക്കയക്കില്ല, നിലപാടിലുറച്ച് ബിസിസിഐ

സഞ്ജയ് ബംഗാറിന്റെ മകന്‍ ആര്യന്‍ അനായയാകുന്നു, ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയനായി, ശരീരം മാറി തുടങ്ങിയെന്ന് ആര്യന്‍: വീഡിയോ

രോഹിത് ഇല്ലെങ്കിൽ നായകൻ ബുമ്ര തന്നെ, സ്ഥിരീകരിച്ച് ഗംഭീർ

നീ അവിടെ പോയി എന്റെ ഷോ കാണ്, അര്‍ഷദീപിനോട് ഹാര്‍ദ്ദിക്, എന്നാല്‍ നടന്നത് മറ്റൊന്ന്, ഹാര്‍ദ്ദിക്കിനെതിരെ വിമര്‍ശനം

അടുത്ത ലേഖനം
Show comments