ഇന്ത്യക്കെതിരായ മൂന്നാം ഏകദിനത്തിലെ തകർപ്പൻ പ്രകടനത്തോടെ റെക്കോർഡ് ബുക്കിൽ ഇടം നേടി സാം കറൻ. മത്സരത്തിൽ ഒരു ഘട്ടത്തിൽ 168/6 എന്ന നിലയിൽ തകർന്ന ഇംഗ്ലണ്ടിനെ കളിയിലേക്ക് കൊണ്ടുവന്നത് എട്ടാമനായി ക്രീസിലെത്തിയ സാം കറനായിരുന്നു. അവസാന ബോൾ വരെ നീണ്ടുനിന്ന മത്സരത്തിൽ കറൻ 83 പന്തിൽ 95 റൺസുമായി പുറതാകാതെ നിന്നു.
മൂന്നാം ഏകദിനത്തിലെ 95 റൺസോടെ ഏകദിനത്തിൽ ഒരു എട്ടാം നമ്പർ താരത്തിന്റെ ഏറ്റവും ഉയർന്ന സ്കോറെന്ന റെക്കോർഡിനൊപ്പമാണ് സാം കറൻ എത്തിയത്. 2016ൽ ശ്രീലങ്കക്കെതിരായ മത്സരത്തിൽ ഇംഗ്ലണ്ടിന്റെ തന്നെ ക്രിസ് വോക്‌സ് നേടിയ 95 റൺസിനൊപ്പമാണ് സാം എത്തിയത്.